50 കിലോമീറ്ററോളം സഞ്ചരിച്ച് വാക്‌സിന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് മരുന്ന് നിഷേധിച്ച് ആരോഗ്യ വകുപ്പ്; വീട്ടിലെത്തിയപ്പോള്‍ സെര്‍ടിഫികെറ്റ് റെഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 03.08.2021) അന്‍പതു കിലോമീറ്ററോളം സഞ്ചരിച്ച് വാക്‌സിന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് ആരോഗ്യ വകുപ്പ് വാക്‌സിന്‍ നിഷേധിച്ചെങ്കിലും സെര്‍ടിഫിക്കറ്റ് നല്‍കാന്‍ മടിച്ചില്ല. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി നദീറയെ ആണ് റജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞു അധികൃതര്‍ തിരിച്ചയച്ചത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും വാക്‌സിനെടുത്തതായുള്ള സെര്‍ടിഫികെറ്റ് ഫോണില്‍ വന്നു.
Aster mims 04/11/2022

50 കിലോമീറ്ററോളം സഞ്ചരിച്ച് വാക്‌സിന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് മരുന്ന് നിഷേധിച്ച് ആരോഗ്യ വകുപ്പ്; വീട്ടിലെത്തിയപ്പോള്‍ സെര്‍ടിഫികെറ്റ് റെഡി

വാക്‌സിനേഷനു റജിസ്റ്റര്‍ ചെയ്തപ്പോള്‍ പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട് ലഭിച്ചത്. മകനോടൊപ്പം ഇരുചക്രവാഹനത്തില്‍ അരക്കിണറില്‍ നിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുകിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.

സെര്‍ടിഫികെറ്റില്‍ തന്റെ പേരും ആധാര്‍ കാര്‍ഡിന്റെ നമ്പറും വാക്‌സിന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്നിരിക്കെ എന്തുകൊണ്ടാണു വാക്‌സിന്‍ നല്‍കാതെ മടക്കിയത് എന്ന സംശയത്തിലാണ് നദീറ. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടും വാക്‌സിന്‍ നല്‍കാതെ തിരിച്ചയച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡികെല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords:  Woman gets Covid-19 vaccination certificate without receiving Vaccine, Kozhikode, News, Health, Health and Fitness, Mobile Phone, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia