Delivery in auto-rickshaw | ആശുപത്രിയില്‍ പോകവെ വഴിമധ്യേ യുവതി ഓടോറിക്ഷയില്‍ പ്രസവിച്ചു
Jun 23, 2022, 10:49 IST
ADVERTISEMENT
വയനാട്: (www.kvartha.com) പ്രസവത്തിനായി അട്ടപ്പാടിയിലെ ആശുപത്രിയില്‍ പോകവെ യുവതി ഓടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അടിയക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. രണ്ടരകിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് ദീപ ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനേയും അഗളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മാസം 27 നാണ് ഡോക്ടര്‍ ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വേദന തുടങ്ങിയതോടെ യുവതിയെയും കൂട്ടി ഓടോറിക്ഷയില്‍ അഗളിയിലെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ യാത്രാമധ്യേ ഗൂളിക്കടവില്‍ വെച്ച് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: Woman gave birth in an autorickshaw on the way to the hospital, News, Kerala, Top-Headlines, Hospital, Wayanad, Doctor, Health, Attappady, Agaly, Goolikkadavu.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.