പ്രകൃതി ദുരന്തം: കാണാതായ വീട്ടമ്മ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫിലാഡല്‍ഫിയ: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കാണാതായ വീട്ടമ്മ മരണാനന്തര ചടങ്ങുകള്‍ക്കുശേഷം  തിരിച്ചെത്തി. വെസ്റ്റ് ഫിലാഡല്‍ഫിയയിലാണ് അവിശ്വസനീയമായ   സംഭവം നടന്നത്.  2013 ന്റെ തുടക്കത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കാണാതായ മാനസിക രോഗിയായ ഷാര്‍ലണ്‍ ജാക്‌സന്‍(50) എന്ന വീട്ടമ്മയാണ് ഒടുവില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തിയത്. ദീര്‍ഘമായ  അന്വേഷണത്തിനൊടുവില്‍   ജൂലൈ 20ന് ഷാര്‍ലണിന്റേതിനു  സാദൃശ്യമുള്ള മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം  ഷാര്‍ലണിന്റേതാണെന്നു കരുതിയ വീട്ടുകാര്‍ ആഗസ്ത് മൂന്നിന് ആചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. അതിനുശേഷം മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

പ്രകൃതി ദുരന്തം: കാണാതായ വീട്ടമ്മ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തിഎന്നാല്‍ 13 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഷാര്‍ലണിനെ ജീവനോടെ കണ്ടെത്തി. അമ്മയുടേതെന്ന് കരുതി സംസ്‌കാരം നടത്തിയ മകന് പെറ്റമ്മയെ ജീവനോടെ കണ്ടപ്പോള്‍ അദ്ഭുതവും സന്തോഷവും ഒന്നിച്ച് അനുഭവപ്പെട്ടു. എന്നാല്‍ ഷാര്‍ലണ്‍ ജാക്‌സന്റെ മൃതദേഹമാണെന്നു കരുതി സംസ്‌ക്കരിച്ചത് ആരുടേതാണെന്നറിയാതെ  വിഷമിക്കുകയാണ് ഫിലാഡല്‍ഫിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്. മരിച്ചതാരെന്ന് കണ്ടെത്താനായി പോലീസുമായി ചേര്‍ന്ന് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി  ഫിലാഡല്‍ഫിയ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ജെയിംസ് ഗാരോ പറഞ്ഞു.

Also Read: 
സഹോദരന്‍ ഓടിച്ച റിക്ഷ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

Keywords:  Sharolyn Jackson, Philadelphia, Death, House Wife, Dead Body, Police, Health, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia