മെഡികൽ ഷോപിൽ നിന്ന് മരുന്നുകൾ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?; ഡോക്ടറുടെ കുറിപ്പിലുള്ളത് തന്നെയാണോ അവർ നൽകിയത്?; ഫാർമസിസ്റ്റ് നൽകിയ തെറ്റായ മരുന്നുകൾ കഴിച്ച സ്ത്രീക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കടപ്പ: (www.kvartha.com 08.03.2022) അസുഖം വന്നാൽ നമ്മൾ ആശുപത്രിയിലേക്ക് പോകും. ഡോക്‌ടർമാർ പരിശോധിച്ച് കുറിപ്പടിയിൽ ഉപയോഗിക്കേണ്ട മരുന്നുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തും. തുടർന്ന് മെഡികൽ ഷോപിലെത്തി കുറിപ്പ് കാണിച്ച് മരുന്നുകൾ കഴിക്കുന്നു. എന്നിരുന്നാലും, ഡോക്‌ടർമാരുടെ എഴുത്തിനെക്കുറിച്ച് ആരും കാര്യമായി ശ്രദ്ധിക്കുന്നില്ല. ഡോക്ടർമാർ നൽകുന്ന മരുന്നുകളുടെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചാലും മനസിലാകാത്ത വിധത്തിലാണ്. ഇത് ഡോക്ടർമാർക്കും മെഡികൽ ഷോപിൽ ഉള്ളവർക്കും മാത്രമേ അറിയുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
                        
മെഡികൽ ഷോപിൽ നിന്ന് മരുന്നുകൾ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?; ഡോക്ടറുടെ കുറിപ്പിലുള്ളത് തന്നെയാണോ അവർ നൽകിയത്?; ഫാർമസിസ്റ്റ് നൽകിയ തെറ്റായ മരുന്നുകൾ കഴിച്ച സ്ത്രീക്ക് ദാരുണാന്ത്യം

ഡോക്ടറുടെ കുറിപ്പ് പ്രകാരം നൽകിയ മരുന്ന് മാറി തരികയും നമ്മൾ അത് അറിയാതെ കഴിക്കുകയും ചെയ്താലോ?. മറ്റ് മരുന്നുകളുടെ ഉപയോഗം ആരോഗ്യത്തിന് തന്നെ ഭീഷണിയാകും. സമാനമായ സംഭവം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ നടന്നിരിക്കുകയാണ്. ഡോക്ടർമാരുടെ കുറിപ്പടി മനസിലാകാത്ത ഒരു മെഡികൽ ഷോപുകാരൻ ഉയർന്ന അളവിലുള്ള മരുന്ന് നൽകി. ഇവ ഉപയോഗിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി വഷളായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരണത്തിന് കീഴടങ്ങി. ബന്ധുക്കൾ മെഡികൽ ഷോപിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

കടപ്പ രാജംപേട്ട എരബള്ളി സ്വദേശിനിയായ സുബ്ബനരസമ്മ ആണ് മരിച്ചത്. ഇവർ കഴിഞ്ഞ വർഷം ഡിസംബറിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കടപ്പയിലെ ആശുപത്രിയിൽ പോയിരുന്നു. പരിശോധിച്ച ഡോക്ടർ തൈറോയ്ഡ് പ്രശ്‌നമാണെന്ന് കണ്ടെത്തി. മരുന്നുകൾ കുറിച്ച് നൽകി. സ്ത്രീയുടെ മകൻ സുധാകരാചാരി പറയുന്നതനുസരിച്ച്, ഡിസംബർ 27 ന് രാജംപേട്ടിലെ ഒരു പ്രാദേശിക ഫാർമസിയിൽ കുറിപ്പടിയുമായി പോയി മരുന്നുകൾ വാങ്ങി. രണ്ട് മാസത്തിലേറെയായി മരുന്ന് തുടർച്ചയായി ഉപയോഗിച്ചതിന് ശേഷവും സ്ത്രീയുടെ ആരോഗ്യം ക്രമേണ വഷളായി.

സംശയം തോന്നിയ വീട്ടുകാർ അവരെ വീണ്ടും ഡോക്ടറുടെ അടുത്തെത്തിച്ചു. പ്രശ്‌നം മനസിലാക്കി, ഉപയോഗിച്ച മരുന്നുകൾ കാണാൻ ഡോക്ടർ ആവശ്യപ്പെടുകയും തെറ്റായ മരുന്നുകൾ വൃദ്ധയ്ക്ക് നൽകിയതറിഞ്ഞ് ഞെട്ടുകയും ചെയ്തു. ഡോക്ടർ രോഗിക്ക് ആന്റി-തൈറോക്സിൻ 10 മിലി ഗ്രാം ഗുളികകൾ നിർദേശിച്ചപ്പോൾ ഫാർമസിസ്റ്റ് തൈറോക്സിൻ സോഡിയം 100 മിലി ഗ്രാം ഗുളികയാണ് നൽകിയത്.

Keywords:  News, National, Andhra Pradesh, Top-Headlines, Woman, Died, Health, Treatment, Doctor, Hospital, Wrong Medicine, Kadapa, Woman dies after consuming wrong medicine in Kadapa district of Andhra Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia