ലോക് ഡൗണിനിടയില്‍ പ്രസവ വേദനയെ തുടര്‍ന്ന് യുവതി ബോട്ട് ക്ലിനിക്കില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവഹാട്ടി: (www.kvartha.com 26.04.2020) ലോക് ഡൗണിനിടയില്‍ അസമില്‍ ബോട്ട് ക്ലിനിക്കില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. ധേമാജി ജില്ലയിലെ ഉദയ്പൂര്‍ മെക്കാക്കി സപോരി പ്രദേശത്താണ് സംഭവം. പത്തൊമ്പതുകാരിയായ യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. അസം നാഷണല്‍ ഹെല്‍ത്ത് മിഷനാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പങ്കുവെച്ചത്.

പഖോരിഗുരി സപോരിയില്‍ ആരോഗ്യ ക്യാമ്പ് നടത്താനുള്ള യാത്രയിലായിരുന്നു ധാമാജി ബോട്ട് ക്ലിനിക്ക്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉദയ്പൂര്‍ മെക്കാക്കി സപോരിയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പ്രസവ വേദന തുടങ്ങിയിരുന്നു.

ലോക് ഡൗണിനിടയില്‍ പ്രസവ വേദനയെ തുടര്‍ന്ന് യുവതി ബോട്ട് ക്ലിനിക്കില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി

പിന്നീട് ആശുപത്രി പ്രദേശത്തുനിന്ന് അകലെയായതിനാല്‍ ബോട്ടില്‍ തന്നെ പ്രസവം നടത്താന്‍ ബോട്ട് ക്ലിനിക്കിന്റെ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ശുചിത്വ നടപടികളും പാലിച്ചാണ് പ്രസവം നടന്നതെന്നും ബോട്ട് വൃത്തിയാക്കിയതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും എന്‍എച്ച്എം പറഞ്ഞു.

Keywords:  News, National, India, Lockdown, Pregnant Woman, Birth, boat, Health, Hospital, Woman delivers baby on boat in Assam's Dhemaji amid Covid-19 lockdown
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia