പ്രണയം നിരസിച്ചതിന് തീകൊളുത്തിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിനിയും തീവെച്ച യുവാവും മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 01.02.2017) പ്രണയമെന്നത് ഒരു വികാരമാണ്, ആ അനുഭൂതിയില്‍ മനുഷ്യന്‍ ലയിച്ച് പോകുമെന്ന് പറയാറുണ്ട്. എന്നാല്‍ പ്രണയ നഷ്ടം മറ്റൊരു തലത്തിലേക്കാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. വാശി, പക, പ്രതികാരം തുടങ്ങി മനുഷ്യന്റെ ഏറ്റവും മോശമായ പ്രവര്‍ത്തിയിലേക്ക് ഇത് വഴി തെളിയിക്കുമെന്നതിന് ഒരു ഉദാഹരണം കൂടി കോട്ടയത്ത് നിന്നും പുറത്ത് വന്നിരിക്കുന്നു

പ്രണയം നിരസിച്ചതിന് തീകൊളുത്തിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിനിയും തീവെച്ച യുവാവും മരിച്ചു

കോട്ടയത്ത് ബുധനാഴ്ച നടന്ന പ്രതികാരമാണ് ഒരു നിരപരാധിയായ പെണ്‍കുട്ടിയുടേയും അപരാധിയായ യുവാവിന്റെയും ജീവനെടുത്തത്. കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ തീ കൊളുത്തിയ ആദര്‍ശ് എന്ന യുവാവും തീ പൊള്ളലേറ്റ് മരിച്ചു.

എസ് എം ഇ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് കൊല്ലം ചവറ സ്വദേശിയായ ആദര്‍ശ്. ഇയാള്‍ കുറെ നാളായി ലക്ഷ്മിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി വരികയായിരുന്നു. ഇതിന്റെ പേരില്‍ ലക്ഷ്മിയുടെ മാതാപിതാക്കള്‍ ആദര്‍ശിനെതിരെ പോലീസില്‍ കേസ് കൊടുത്തിരുന്നു. ഇതിന് ശേഷം ബുധനാഴ്ച രാവിലെ കോളജിലെത്തിയ ആദര്‍ശ് ലക്ഷ്മിയോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ആദര്‍ശിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ലക്ഷമി പറഞ്ഞതനുസരിച്ച് യുവാവ് കോളജില്‍ നിന്നും മടങ്ങി. ഉച്ചക്ക് ശേഷം കയ്യില്‍ പെട്രോളുമായി ആദര്‍ശ് വീണ്ടും കോളജിലെത്തി. ക്ലാസ്സില്‍ കയറി പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ചു. രക്ഷപ്പെടാനായി ക്ലാസില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിയെ ഓടിച്ചിട്ട് ലൈബ്രറിക്ക് മുന്നില്‍ വെച്ച് കടന്ന് പിടിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. കൂടെ ആദര്‍ശ് സ്വയം തീ കൊളുത്തുകയും ചെയ്തു.

70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. രണ്ട് പേരും വൈകിട്ട് ഏഴു മണിയോടെയാണ് മരിച്ചത്. ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഉന്നത പോലീസ് അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Summary: Woman burned after she refuses proposals. The Man also suicide. Adarsh Killed Lakhmi after she refuses his proposal for long. The incidient happned in Kottayam Medical School on Wednesday
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia