ദാഇഷുമായി ബന്ധമുണ്ടെന്ന് സംശയിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഹിന ബഷീര്‍ ബീഗിന് കോവിഡ്; ഡെല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അന്വേഷണ ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
Jun 8, 2020, 12:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.06.2020) ഭീകര സംഘടനയായ ദാഇഷുമായി ബന്ധമുണ്ടെന്ന് സംശയിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത ഹിന ബഷീര്‍ ബീഗിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇവരെ ഡെല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരി ദമ്പതികളായ ബീഗ്(39) ഭര്‍ത്താവ് ജഹാന് ഷെയ്ഖ് സാമി എന്നിവരെ മാര്‍ച്ചിലാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭം നടന്ന ജാമിഅ നഗറില്‍ നിന്നാണ് ദമ്പതികളെ പിടികൂടിയത്. പൗരത്വ പ്രക്ഷോഭത്തിനും, തീവ്രവാദ ആക്രമണത്തിനും യുവാക്കളെ പ്രേരിപ്പിച്ചതിനാണ് ഡെല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. മാര്‍ച്ച് 29ന് ജഹാന് ഷെയ്ഖ് സാമിയെയും മറ്റൊരു ദാഇഷ് പ്രവര്‍ത്തകനായ മുഹമ്മദ് അബ്ദുള്ള ബസിത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ ഇവര്‍ ഭരണകൂടത്തിനെതിരെ മുസ്ലീങ്ങളെ അക്രമാസക്തമായി പോരാട്ടം നടത്താന്‍ പ്രേരിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനായി സോഷ്യല്‍ മീഡിയയില്‍ വിവിധ അജ്ഞാത ഐഡികള്‍ ഉണ്ടാക്കിയിരുന്നു.
കസ്റ്റഡിയിലെടുക്കുമ്പോള്‍ മൂന്ന് പ്രതികളുടെ പരിശോധനാ ഫലം കോവിഡ് നെഗറ്റീവായിരുന്നു. ബീഗ് അടക്കമുള്ളവരെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനിടെ ബീഗ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. പിന്നീട് പരിശോധനഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായിരുന്നു. അപ്പോള്‍ത്തന്നെ പാട്യാല മജിസ്ട്രേറ്റില്‍ വിവരം അറിയിക്കുകയും ചെയ്തു. അതേസമയം ബീഗിന് എങ്ങനെ കോവിഡ് ബാധിച്ചെന്ന് വ്യക്തമായിട്ടില്ല. ഉറവിടം അന്വേഷിക്കുകയാണ്.
അതേസമയം പ്രതികളെ ആശുപത്രിയില്‍ നിന്ന് ചോദ്യം ചെയ്യാന്‍ അനുവാദം വാങ്ങിയതായി അഭിഭാഷകന് എം എസ് ഖാന് പറഞ്ഞു. ചികിത്സയ്ക്കായി ഇവരെ ഡെല്‍ഹി ലോക്നായ്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബീഗിന്റെ ഭര്‍ത്താവ് ഇതുവരെ കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.
ബീഗിന് കോവിഡ് സ്ഥിരീകരിച്ചതോടെ കേസ് അന്വേഷിക്കുന്ന മുഴുവന്‍ ടീമിനോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഏഴ്-എട്ട് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.

Keywords: Woman arrested in March for alleged links with ISIS tests Covid-19 positive in NIA custody, New Delhi, News, NIA, Health & Fitness, Health, hospital, Treatment, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.