ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നുവെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കോവിഡ് 19 രോഗികള്‍ ഉണ്ടായേനെ എന്ന് ആരോഗ്യ മന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.04.2020) ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കോവിഡ് 19 രോഗികള്‍ ഉണ്ടായേനെയെന്ന് ആരോഗ്യമന്ത്രാലയം. ഇതനുസരിച്ച് ഇന്നത്തെ നിലയില്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടക്കേണ്ടതാണ്. ലോക്ഡൗണ്‍ നിര്‍ണായകമെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരത്തുന്നത്.

ലോക്ഡൗണും മറ്റു പ്രതിരോധ നടപടികളും ഒരുപോലെ കര്‍ശനമാക്കിയതു കൊണ്ടു മാത്രമാണ് 7000ല്‍പരം രോഗികള്‍ എന്ന നിലയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ലോക്ഡൗണില്ലാതെ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ മാത്രമായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം 1.2 ലക്ഷം ആയേനെയെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു.

ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നുവെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കോവിഡ് 19 രോഗികള്‍ ഉണ്ടായേനെ എന്ന് ആരോഗ്യ മന്ത്രാലയം

രോഗികളുടെ എണ്ണം വര്‍ധിച്ചാലും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകളും 15,000 തീവ്രപരിചരണ സംവിധാനവും ഒരുക്കി കഴിഞ്ഞു. ഇതു വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

രാജ്യത്ത് ഇതിനോടകം 7,447 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 642 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേര്‍ മരിക്കുകയും 1,035 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. 239 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

ആവശ്യപ്പെടുന്ന പക്ഷം, ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.

രാജ്യവ്യാപക ലോക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി കേന്ദ്ര സര്‍ക്കാര്‍ വക്താവ് കെ എസ് ധത്വാലിയ അറിയിച്ചിരുന്നു. ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ നീട്ടുമെന്നു സ്ഥിരീകരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. കൊവിഡ് വ്യാപനം സംബന്ധിച്ച രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനാണ് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

Keywords:  Without lockdown, India would have 2 lakh Covid-19 cases by now: Health ministry, New Delhi, News, Health, Health & Fitness, Health Minister, Patient, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia