SWISS-TOWER 24/07/2023

72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന; പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യ; തീരുമാനം കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.02.2021) കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യ. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും കണ്ടെത്തി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുന്നത്.

പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന; പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യ; തീരുമാനം കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ എത്തുമ്പോള്‍ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശമുണ്ട്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഇതേ നിര്‍ദേശം പാലിക്കണം.

Keywords:  With New Covid Strains Reported In India, Fresh Guidelines For Travellers, New Delhi, News, Health, Health and Fitness, Passengers, Flight, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia