ആശ്വസിക്കാം; ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു; മരണ സംഖ്യയും കുറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 08.06.2020) കോവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ച ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞദിവസം 13 പേര്‍ക്കു മാത്രമാണ് ധാരാവിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയും 10 രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. മെയ് മാസത്തില്‍ പ്രതിദിനം ശരാശരി 50 പേര്‍ക്കു രോഗം കണ്ടെത്തിയിരുന്ന സ്ഥാനത്താണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ആകെ 1921 രോഗികളാണുള്ളത് . ഈ മാസം ഒരാള്‍ പോലും കോവിഡിനെത്തുടര്‍ന്നു മരിച്ചിട്ടുമില്ല. ധാരാവിയില്‍ ആകെ മരണസംഖ്യ 71 ആണ്.

പത്തു ലക്ഷത്തിലേറെയാണു ധാരാവിയിലെ ജനസംഖ്യ. ഏപ്രില്‍ ഒന്നിനാണു ധാരാവിയില്‍ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം രോഗം കണ്ടെത്തുന്നവരുടെ എണ്ണം ശരാശരി 20 ആണ്. ജൂണ്‍ മാസം പിറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 161 പേര്‍ക്കു മാത്രമാണു ഇതുവരെ രോഗം കണ്ടെത്തിയത്. പ്രാഥമിക പരിശോധന വ്യാപകമാക്കിയതും സംശയമുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി ഐസൊലേറ്റ് ചെയ്തതുമാണു രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആശ്വസിക്കാം; ധാരാവിയില്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു; മരണ സംഖ്യയും കുറഞ്ഞു

ഇതുവരെ ഏഴു ലക്ഷത്തോളം പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കിയെന്നും സ്വകാര്യ ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമായത് പരിശോധന എളുപ്പമാക്കിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കഴിഞ്ഞതും നേട്ടമായി. ഒട്ടേറെപ്പേര്‍ നാടുകളിലേക്കു മടങ്ങിയത് ചേരിയിലെ തിക്കും തിരക്കും കുറച്ചിട്ടുണ്ട്.

Keywords:  With a drop in Covid-19 cases and deaths, Dharavi shows signs of flattening the curve, Mumbai, News, Health, Health & Fitness, Patient, Death, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia