ഗര്‍ഭിണികൾക്കായി വേറിട്ട മത്സരവുമായി ആസ്റ്റർ മിംസ്; 7 ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ അന്തിമ വിജയികളെ പ്രഖ്യാപിച്ചു
Oct 11, 2021, 14:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 11.10.2021) ഗര്‍ഭിണികൾക്കായി ആസ്റ്റർ മിംസ് നടത്തിയ 'ആസ്റ്റര്‍ മമ്മ 2021' മത്സരം ശ്രദ്ധേയമായി. മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. സിനിമാതാരവും നിര്‍മാതാവുമായ സാന്ദ്ര തോമസ് ഗ്രാൻഡ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ പ്രഖ്യാപിക്കലും നിര്‍വഹിച്ചു.
ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു മത്സരം. ഗര്‍ഭധാരണം മുതല്‍ പ്രസവത്തിന്റെ സമീപ നാളുകള്‍ വരെ ഗര്‍ഭിണികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഗൗരവപൂര്‍വം വിലയിരുത്തുകയും ഓരോ സന്ദര്‍ഭങ്ങളിലും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിദഗ്ദ ഗൈനകോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നല്‍കുകയും ചെയ്തുകൊണ്ടാണ് മത്സരങ്ങൾ പുരോഗമിച്ചത്. പ്രാഥമിക ഘട്ടത്തില്‍ നൂറിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ റൗൻഡുകളും പുരോഗമിക്കുന്നതിനനുസരിച്ച് മാനദണ്ഡങ്ങള്‍ പ്രകാരം വിശകലനം ചെയ്ത് തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ ഉള്‍പെട്ടാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. അവസാനത്തെ നാല് റൗൻഡുകളാണ് ഗ്രാൻഡ് ഫിനാലെയില്‍ ഉള്‍ക്കൊള്ളിച്ചത്.
നാല് ഘട്ടങ്ങളില്‍ സാന്ദ്ര തോമസ്, ഡോ. എസ് ഭദ്രന്‍, ഡോ. വി കമലം, ഡോ. കനകം എം. എന്നിവര്‍ ചേര്‍ന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ നിര്‍ണയിച്ചത്. ഗായത്രി എസ് വി (ഭര്‍ത്താവ് അര്‍ജുന്‍ സുരേഷ്), എമില്‍ഡ കണ്ണന്താനം (ഭര്‍ത്താവ് കെവിന്‍ ബാബു), സിന്തുജ എം എസ് (ഭര്‍ത്താവ് വരുണ്‍ സി രവി) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികൾക്ക് ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന് യാസിന്‍ വിജയകിരീടം അണിയിച്ചു.
ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സല്‍ട ന്റ് ഗൈനകോളജിസ്റ്റ് ഡോ. ഗീത അധ്യക്ഷത വഹിച്ചു. ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനകോളജി വിഭാഗം മേധാവി ഡോ. റശീദ ബീഗം, ചീഫ് ഓഫ് മെഡികല്‍ സെർവീസസ് ഡോ. എബ്രഹാം മാമ്മന്‍, ഡോ. നാസര്‍ തലാംകണ്ടത്തില്‍ സംസാരിച്ചു.
Keywords: Kozhikode, Kerala, News, Health, Hospital, Competition, Inauguration, Final, Winners of competition conducted by Aster Mims for pregnant women announced.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.