കോവിഡ് വ്യാപനം: ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 12.04.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇക്കാര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനം അവരുടെ നല്ലതിനായി നിലകൊള്ളണം. സര്‍ക്കാര്‍ നടപടികളുമായി അവര്‍ക്ക് സഹകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. അത്യാവശ്യമായി വരികയാണെങ്കില്‍ ലോക് ഡൗണ്‍ തന്നെ നടപ്പാക്കേണ്ടിവരും എന്നും യെദിയൂരപ്പ പറഞ്ഞു. കോവിഡ് വ്യാപനം: ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് 10,250 പേര്‍ക്കാണ്. 40 പേര്‍ മരിക്കുകയും ചെയ്തു. രോഗികളില്‍ 7584 പേരും ബംഗളൂരു നഗരത്തില്‍ നിന്നുള്ളവരാണ്.

Keywords:  Will impose lockdown in Karnataka if needed: CM BS Yediyurappa, Bangalore, News, Health, Health and Fitness, COVID-19, Chief Minister, Karnataka, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia