CM's Meeting | 'എന്താണ് നിങ്ങൾക്കിത്ര വലിയ വയറ്?'; ടിഎംസി നേതാവിന് 'ആരോഗ്യകരമായ' മുന്നറിയിപ്പ് നൽകി മമത ബാനർജി; കൗതുകകരമായ കാഴ്ചകൾക്ക് വേദിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊൽകത: (www.kvartha.com) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുചേർത്ത പുരുലിയയിൽ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് യോഗം കൗതുകകരമായ കാഴ്ചകൾക്ക് വേദിയായി. പൊതുമരാമത് വകുപ്പിലെ പ്രവൃത്തികളുടെ കാലതാമസത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി അവർ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. അതിനിടെ ഒരു വ്യക്തിയോട് അദ്ദേഹത്തിന്റെ വളരുന്ന വയറിനെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചപ്പോൾ അന്തരീക്ഷം ആകെ മാറി.

CM's Meeting | 'എന്താണ് നിങ്ങൾക്കിത്ര വലിയ വയറ്?'; ടിഎംസി നേതാവിന് 'ആരോഗ്യകരമായ' മുന്നറിയിപ്പ് നൽകി മമത ബാനർജി; കൗതുകകരമായ കാഴ്ചകൾക്ക് വേദിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം; വീഡിയോ കാണാം

സംഭവം ഇങ്ങനെ

ജൽദ മുനിസിപാലിറ്റി ചെയർമാൻ സുരേഷ് അഗർവാളിനോട് എഴുന്നേറ്റു നിൽക്കാനും എല്ലാ പ്രശ്നങ്ങളും ഹ്രസ്വമായി പറയാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അദ്ദേഹം എഴുന്നേറ്റപ്പോൾ മമത ചോദിച്ചു, 'എന്താണ് നിങ്ങളുടെ വയറ് ഇത്ര വലുത്?'. മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, ദീദി, എനിക്ക് ഷുഗർ ഇല്ല, രക്തസമ്മർദ്ദവുമില്ല എന്നായിരുന്നു സുരേഷിന്റെ മറുപടി. സുരേഷിന് കാര്യമായ അസുഖമില്ലെന്ന് കേട്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞു, 'തീർചയായും എന്തെങ്കിലും ഉണ്ട്. കരൾ വലുതായിരിക്കണം! ഒന്നുമില്ലെങ്കിലും ഇത്ര വലിയ 'മധ്യപ്രദേശ്' എങ്ങനെ ഉണ്ടാകും'.

'ഞാൻ ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്', സുരേഷ് പറഞ്ഞു. 'എവിടെയാണ് നിങ്ങൾ വ്യായാമം ചെയ്യുന്നത്? എന്നെ കാണിക്കൂ, നമുക്ക് കാണാം, എന്താണ് നിങ്ങൾ ചെയ്യുന്നത്, ഒരു ദിവസം എത്ര പ്രാവശ്യം?', മുഖ്യമന്ത്രിയുടെ ചോദ്യം ഇങ്ങനെയായിരുന്നു. സുരേഷ് മറുപടി പറഞ്ഞു, 'ദീദി, ആയിരം തവണ' ഇതുകേട്ട മുഖ്യമന്ത്രി ഉടനെ മറുപടി നൽകി, 'ആയിരം തവണ? പറ്റില്ല. ഇപ്പോൾ ഇവിടെ ചെയ്യുമോന്ന് നോക്കാം!'. സുരേഷ് തയ്യാറാവാതെ പറഞ്ഞു, 'ദീദി, ഇപ്പോൾ കാണിക്കണോ?'.

'അതെ, സ്റ്റേജിൽ വന്ന് കാണിക്കൂ, നിങ്ങൾക്ക് ഇത് ആയിരം തവണ ചെയ്യാൻ കഴിയുമെങ്കിൽ, ഞാൻ നിങ്ങൾക്ക് പതിനായിരം രൂപ തരാം!', മമതയുടെ വാഗ്ദാനമെത്തി. അപ്പോൾ സുരേഷ് പറഞ്ഞു, 'ദീദീ, ഉച്ചയ്ക്ക് അഞ്ച് മണിക്ക് മുമ്പ് ഇത് ചെയ്യാൻ കഴിയില്ല!'. ഇതോടെ സുരേഷ് മുഖ്യമന്ത്രിയോട് ആ രഹസ്യം തുറന്നുപറഞ്ഞു, 'എനിക്ക് എണ്ണ പലഹാരങ്ങൾ കഴിക്കുന്ന ശീലമുണ്ട്, ഞാൻ എന്നും രാവിലെ പകോഡ കഴിക്കുന്നു, എനിക്ക് ഇത് കൂടാതെ ജീവിക്കാൻ കഴിയില്ല, അതിനാൽ ഭാരം ഇപ്പോൾ 125 കിലോയാണ്'. ഇതോടെ മുഖ്യമന്ത്രിയുടെ നിർദേശമെത്തി, 'ഇനി നിങ്ങൾ ഒരു മാസത്തേക്ക് പുഴുങ്ങിയ ചോറ് കഴിക്കണം. ഏഴ് മണിക്ക് ഭക്ഷണം കഴിക്കുക. ഇല്ലെങ്കിൽ, അടുത്ത ദിവസം 10 മണി വരെ ഭക്ഷണം കഴിക്കരുത്', മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: 'Why such a big belly of yours?' Mamata Banerjee warns TMC leader, National, Kolkata, West Bengal, India, Health, Mamata  Banerji, Video, Minister, Food.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia