Beer Bottles Colour | എന്തുകൊണ്ടാണ് ബിയർ കുപ്പികൾ എപ്പോഴും പച്ചയോ ബ്രൗൺ നിറമോ ആയിരിക്കുന്നത്? അതിന് പിന്നിലൊരു കാരണമുണ്ട്!
Jun 9, 2022, 11:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) കൊടും വേനലിൽ ബിയറിന്റെ ഡിമാൻഡ് എത്രമാത്രം വർധിച്ചുവെന്ന് വിവിധ മദ്യശാലകളിലെ വരികളിൽ നിന്ന് മനസിലാക്കാം. അമിതമായ മദ്യപാനത്തിന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് മിക്കവാറും എല്ലാവർക്കും അറിയാം. മദ്യപാനം ശരീരത്തിലും കുടുംബജീവിതത്തിലും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതിൽ നിന്ന് പിന്തിരിയാൻ പലർക്കും കഴിയുന്നില്ല.
അതേസമയം ബിയർ കുപ്പികൾ എപ്പോഴും പച്ച അല്ലെങ്കിൽ ബ്രൗൺ ആകുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്. ബിസിനസ് ഇൻസൈഡർ പറയുന്നതനുസരിച്ച്, വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ബിയർ നിർമിച്ചിരുന്നു. ഇവിടെ ബിയർ ഉണ്ടാക്കി തെളിഞ്ഞ കുപ്പികളിലാണ് വിളമ്പിയിരുന്നത്. ഈ സമയത്ത്, ഈ സുതാര്യമായ കുപ്പികളിലേക്ക് സൂര്യപ്രകാശം പ്രവേശിക്കുമ്പോൾ, പ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം കുപ്പിക്കുള്ളിലെ ബിയറിലെ ആസിഡ് വേഗത്തിൽ പ്രതികരിക്കുന്നത് മദ്യനിർമാതാക്കൾ ശ്രദ്ധിച്ചു. ഇത് ബിയറിൽ നിന്ന് ദുർഗന്ധം വമിക്കാനും കാരണമായി. തൽഫലമായി, ആളുകൾ ബിയർ കുടിക്കാനും മടിച്ചു. ഇത് ബിയർ നിർമാതാക്കൾക്ക് വലിയ നഷ്ടം വരുത്തി.
അതോടെ, ഈ പ്രശ്നം പരിഹരിക്കാൻ അവർ പല വഴികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം, അവർ ബിയർ കുപ്പി ബ്രൗൺ കളറിലുള്ളത് ഉപയോഗിക്കാൻ തീരുമാനിച്ചു. ബിയർ കുപ്പിയുടെ നിറം മാറിയതോടെ സൂര്യപ്രകാശം പ്രതിപ്രവർത്തിക്കുന്നതും ദുർഗന്ധം വരാത്തതും അവർ കണ്ടെത്തി. കുപ്പിയിലെ ബിയറിലേക്ക് സൂര്യപ്രകാശം എത്താത്തത് മൂലം തവിട്ടുനിറത്തിലുള്ള കുപ്പിയിൽ സൂക്ഷിക്കുന്ന ബിയർ കേടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ബിയറുകൾ ബ്രൗൺ കുപ്പിയിലായി വിതരണം.
തൊട്ടുപിന്നാലെ, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബിയർ കംപനികൾ മറ്റൊരു പ്രശ്നം നേരിട്ടു. ബ്രൗൺ കുപ്പികളുടെ ക്ഷാമം കാരണം കംപനികൾക്ക് പുതിയ നിറം തെരഞ്ഞെടുക്കേണ്ടി വന്നു. അന്നുമുതൽ പച്ച ബിയർ കുപ്പികൾ വിപണിയിൽ കണ്ടുതുടങ്ങി. ബിയറിന്റെ ഉള്ളിൽ സൂര്യപ്രകാശം എത്തുന്നത് തടയാൻ പച്ച നിറത്തിനും കഴിയുന്നത് കൊണ്ടായിരുന്നു ഇത്. ചുരുക്കത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ബിയർ ഫ്രഷ് ആയി നിലനിർത്താനും വേണ്ടിയാണ് പച്ചയും തവിട്ടുനിറവുമുള്ള കുപ്പികൾ വ്യാപകമായി ഉപയോഗിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.