Health | സദാനേരം ഉറക്കം തൂങ്ങലും ക്ഷീണവുമാണോ? കാരണങ്ങൾ അറിയാം 

 
Why am I falling asleep randomly? reasons
Why am I falling asleep randomly? reasons

Andrea Piacquadio / Pexels

സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ, റെസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം എന്നിവയെല്ലാം ഉന്മേഷ രഹിതമാക്കും

കൊച്ചി: (KVARTHA) ഭക്ഷണം (Food) പോലെ ആരോഗ്യത്തിന് (Health) പ്രധാനമാണ് മികച്ച ഉറക്കവും (Sleep). നിങ്ങൾക്ക് എപ്പോഴും ഉറക്കം തൂങ്ങുന്നത് പോലെ തോന്നാറുണ്ടോ? ഇത്തരം ക്ഷീണമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്ക പ്രശ്നങ്ങൾ തന്നെയാണ്. സ്ലീപ് അപ്നിയ (Sleep Apnea), ഉറക്കമില്ലായ്മ, റെസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം (Restless legs syndrome) എന്നിവയെല്ലാം ഉന്മേഷ രഹിതമാക്കും. 

സ്ലീപ് അപ്നിയ പോലെയുള്ള അവസ്ഥകൾ ഉറക്കത്തെ സാരമായി ബാധിക്കും. ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസ തടസമാണ് സ്ലീപ് അപ്നിയ. ഇത്തരക്കാർക്ക് തൃപ്തികരമായ ഉറക്കം ലഭ്യമാകുന്നില്ല. അത് കൊണ്ട് ഉറക്കം തൂങ്ങിയും ഉന്മേഷം കുറഞ്ഞുമാണ് ഇവരെ കാണുക.

ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അമിതമായ സമ്മർദം (Stress). പലയാളുകളും ഈ പ്രശ്നം നേരിടുന്നവരാണ്. അമിതമായ സമ്മർദം കാരണം വിശ്രമിക്കാനോ ഉറങ്ങാനോ സമ്മതിക്കാത്ത കോർട്ടിസോൾ (Cortisol) എന്ന ഹോർമോൺ (Hormone) ഉത്പാദിപ്പിക്കുന്നു. ഇത്തരം മാനസിക സമ്മർദം വിട്ട് മാറാത്ത ക്ഷീണം ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

നിരന്തരമായ ഉറക്കക്കുറവ് വിട്ടു മാറാത്ത വിഷാദം, ഉത്കണ്ഠ, ഹൃദ്രോഗം പോലും ഉണ്ടാകാനുള്ള അപകട സാധ്യതയ്ക്ക് കാരണമായേക്കാം. ആഴത്തിലും ശാന്തവുമായ ഏഴ് അല്ലെങ്കിൽ മണിക്കൂർ ഉറക്കം ദിവസവും ഒരാൾക്ക് ആവശ്യമാണ്. ഉറക്കക്കുറവ് മാത്രമല്ല ഇരുമ്പിന്റെ (Iron) കുറവും വിട്ട് മാറാത്ത ക്ഷീണം ഉണ്ടാക്കിയേക്കാം. ഇതിന്റെ കുറവ് ശരീത്തിൽ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് തടസം ഉണ്ടാക്കും. ഇതെല്ലാം നിരന്തരമായ ക്ഷീണത്തിന് വഴിയൊരുക്കും.

കൂടാതെ ശരീരത്തിൽ അണുബാധയുടെ പ്രശ്നം നേരിടുന്നുണ്ടെങ്കിലും ക്ഷീണം ഉണ്ടാവാം. ചിലയിനം അണുബാധകൾ നീണ്ട കാലത്തെ ക്ഷീണത്തിന്‌ വഴിയൊരുക്കും. കാരണങ്ങൾ എന്തായിരുന്നാലും  ക്ഷീണമോ അമിതമായ ഉറക്കം തൂങ്ങലോ ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സ നടത്താതെ ഡോക്‌ടറെ സമീപിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia