'കഠിനവും അവസരോചിതവുമായ നടപടി'; ലോക്ഡൗണ്‍ നീട്ടി കൊവിഡ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
Apr 14, 2020, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) 'കഠിനവും അവസരോചിതവുമായ നടപടി' ലോക്ഡൗണ്‍ നീട്ടി കൊവിഡ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. മേയ് മൂന്നു വരെ ലോക്ഡൗണ്‍ നീട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയാണ് ലോകാരോഗ്യ സംഘടന പ്രശംസിച്ചത്. ചൊവ്വാഴ്ചയാണ് 21 ദിവസത്തെ ലോക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്.
'ഇത്ര നേരത്തെ ഫലം എണ്ണിപ്പറയുക സാധ്യമല്ല. എങ്കിലും ആറാഴ്ച രാജ്യമാകെ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുമ്പോള്‍, കൃത്യമായ ശാരീരിക അകലം പാലിച്ചും പരിശോധന, ഐസൊലേഷന്‍, രോഗികളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടുപിടിക്കല്‍ തുടങ്ങിയവ ശക്തമാക്കിയും കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയാനാകും.' ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയനല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
വലുതും സങ്കീര്‍ണവുമായ വെല്ലുവിളികളെ നേരിടുമ്പോഴും കൊവിഡ് മഹാമാരിക്കെതിരെ അചഞ്ചലമായ പോരാട്ടമാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്. വൈറസിനെതിരായ പോരാട്ടത്തില്‍ ഓരോരുത്തരും സാധ്യമായ മികച്ച സംഭാവന നല്‍കേണ്ട സമയമാണിതെന്നും പൂനം വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ ഒരാഴ്ച ഇന്ത്യയിലാകെ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണ്. പ്രശ്‌നം സങ്കീര്‍ണമാകാന്‍ രാജ്യം കാത്തുനിന്നില്ല. അടിയന്തരമായി കര്‍ശനമായ തീരുമാനങ്ങളെടുത്തു. എല്ലാവരുടെയും സഹകരണത്താല്‍ കൊവിഡിനെ ഒരു പരിധിവരെ തടയാനായി. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കൊവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞു.
Keywords: WHO lauds India's "tough and timely" anti-corona actions, New Delhi, News, Prime Minister, Narendra Modi, Health, Health & Fitness, Lockdown, Patient, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.