രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; ഡെല്‍ഹിയില്‍ 24പേര്‍ക്ക് കൂടി രോഗബാധ; മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.12.2021) രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. ന്യൂഡെല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഡെല്‍ഹിയിലും, മഹാരാഷ്ട്രയിലുമാണ് (54 കേസുകള്‍). തെലങ്കാന(20), കര്‍ണാടക(19), രാജസ്ഥാന(18), കേരളം(15), ഗുജറാത്(14) എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
Aster mims 04/11/2022
                 
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; ഡെല്‍ഹിയില്‍ 24പേര്‍ക്ക് കൂടി രോഗബാധ; മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍

ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണവും, പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 10 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം രാജ്യത്താകെ 137 കോടിപേര്‍ക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാനായതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്‌സിനുകള്‍ക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിമാസം 45 കോടി വാക്‌സിന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്.

കോവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 23,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ തയാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 5,326 പുതിയ കോവിഡ് -19 കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.

Keywords:  WHO experts recommend third dose of Novavax COVID vaccine for people with health issues, New Delhi, News, Health, Health and Fitness, Health Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia