കോവിഡ് മരണനിരക്കിലെയും നഷ്ടപരിഹാര വിതരണത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി ശശി തരൂര്‍
Apr 1, 2022, 19:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.04.2022) കോവിഡ് മരണനിരക്കിലെയും നഷ്ടപരിഹാര വിതരണത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി സര്‍കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബി ജെ പി ഭരിക്കുന്ന ഗുജറാതില്‍ കോവിഡ് മൂലം മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഗുജറാതില്‍ 10,094 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ 70000 ഓളം പേര്‍ക്ക് നഷ്ടപരിഹാരത്തിന് അനുമതി നല്‍കിയതായി ചൂണ്ടിക്കാട്ടിയ തരൂര്‍ ഇതില്‍ ഏതാണ് സത്യമെന്നും ചോദിക്കുന്നു. ഈ വൈരുധ്യം ലോക്സഭയില്‍ പോലും ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പല സംസ്ഥാനങ്ങളിലും സര്‍കാരിന്റെ ഔദ്യോഗിക കണക്കുകളിലെ കോവിഡ് മരണത്തെക്കാള്‍ പലമടങ്ങ് ഇരട്ടിയാണ് ധനസഹായത്തിനായി ലഭിച്ച അപേക്ഷകള്‍. ഇതേ തുടര്‍ന്ന്, കോവിഡ് മരണങ്ങള്‍ പല സംസ്ഥാനങ്ങളും കുറച്ച് കാണിക്കുകയായിരുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷമാണ് സര്‍കാരിന് നിര്‍ദേശം നല്‍കിയത്.
In today’s LS Question Hour, ICMR research on #Covid was discussed. No one raised the discrepancy between official figures of Covid deaths& numbers claiming ex-gratia payments, eg Gujarat says it had 10,094 deaths but has approved 68,370 claims.Which is true?#IssuesIWantedtoRaise
— Shashi Tharoor (@ShashiTharoor) April 1, 2022
Keywords: 'Which is true…': Shashi Tharoor jabs centre over Covid compensation numbers, New Delhi, News, Politics, COVID-19, Health, Health and Fitness, Criticism, Shashi Taroor, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

