കുട്ടികള്‍ക്ക് പശുവിന്‍പാല്‍ നല്‍കാമോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 16.12.2015) കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കാമോയെന്ന വിഷയത്തില്‍ പലരും വ്യത്യസ്ഥമായ അഭിപ്രായമാണ് പറയാറുള്ളത്. ചെറിയ കുട്ടികള്‍ക്കിടയില്‍ ഇടക്കിടെയുണ്ടാകുന്ന കഫകെട്ട്, അലര്‍ജി ഇവക്കെല്ലാം കാരണം പശുവിന്‍പാലുപോലുള്ള ആഹാരമാണെന്നാണെന്നും പോശകങ്ങളേക്കാളുപരി ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ചിലര്‍ ചൂണ്ടികാണിക്കുന്നത്.

എന്നാല്‍ ഇളം പ്രായത്തില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ലഭിക്കുന്നത് പശുവിന്‍ പാലിലൂടെയാണെന്ന് മറുവിഭാഗം സമര്‍ഥിക്കുന്നു. കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന നിരവധി കരണങ്ങളില്‍ ഒന്നുമാത്രമാണ് പശുവിന്‍പാല്‍. എന്നാല്‍ മുലപ്പാലിന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും ഉത്തമം പശുവിന്‍ പാല്‍ തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. വെള്ളം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, ലാക്ട്രോസ്, ജീവകങ്ങള്‍, എന്‍സൈം എന്നിവയാണ് പാലില്‍ നിന്ന് ലഭിക്കുന്ന പ്രധാന ഘടകങ്ങള്‍.

കൊഴുപ്പ്, മാംസ്യം പോലുള്ള ഘടകങ്ങള്‍ എല്ലായിപ്പോഴും ഒരുപോലെ നിലനില്‍ക്കണമെന്നില്ല. പശുക്കുട്ടിയുടെ വളര്‍ച്ചക്ക് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും. ഓടിച്ചാടി നടന്ന് പച്ചപുല്‍ തിന്നുന്ന പശുകുട്ടിയുടെ ദഹന ശേഷി നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകില്ലെന്നും അതിനാല്‍ തന്നെ മൃഗങ്ങളുടെ പാല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അശാസ്ത്രീയമാണെന്നും വാദിക്കുന്നവരുണ്ട്.

എന്താണ് വിദഗ്ധര്‍ പറയുന്നത്?

കുട്ടികളില്‍ കാണുന്ന കഫകെട്ട് , ആസ്മ പോലുള്ള അസുഖത്തിന്റെ പേരില്‍ ഒരിക്കലും പശുവിന്‍ പാലിനെ പ്രതികൂട്ടിലാക്കാന്‍ പാടില്ല. കുഞ്ഞുങ്ങളില്‍ ഇത്തരം രോഗങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. പാരമ്പര്യം ഇതില്‍ പ്രധാനമാണ് . അലര്‍ജിയുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ട്. കുട്ടികളുടെ സമീപത്തുള്ള പുകവലി, അന്തരീക്ഷത്തിലെ പൊടികള്‍, ബേബി പൗഡറുകള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍, കൂറ, പാറ്റ എന്നിവയുടെ വിസര്‍ജ്യങ്ങള്‍, കൊതുകുതിരി, കീടനാശിനികള്‍, അടുപ്പില്‍ നിന്നുള്ള പുക, ചില മരുന്നുകള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് അലര്‍ജിയുണ്ടാകാം.

ഇക്കൂട്ടത്തില്‍  പശുവിന്‍ പാലിനേയും ഉള്‍പ്പെടുത്താം. ചെറിയ ശതമാനം കുട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ സംഭവിക്കൂ. പശുവിന്‍ പാല്‍ കൊടുത്താല്‍ അലര്‍ജിയുണ്ടെന്ന്  കണ്ടെത്തിയാല്‍ ആ കുട്ടിക്ക് പിന്നീട് നല്‍കരുത്. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലുമാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്.

ദഹനം എളുപ്പമാകുന്നതിന് വേണ്ടിയാണിത്. എട്ട് മാസം മുതല്‍ മാത്രമേ പാല്‍ നേര്‍പ്പിക്കാതെ നല്‍കാവൂ. ചുരുക്കത്തില്‍ മുലപ്പാലിന് പകരം നില്‍ക്കുന്ന ഭക്ഷണങ്ങളില്‍ പശുവിന്‍പാല്‍ തന്നെയാണ് ഉത്തമം.

കുട്ടികള്‍ക്ക് പശുവിന്‍പാല്‍ നല്‍കാമോ?


  Keywords:  Child, Baby, Health, Kerala, Cow, Milk. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia