പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം പറഞ്ഞ്; ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ മലയാളി നഴ്‌സ് റോസമ്മ അനിലും പുതുച്ചേരി സ്വദേശി നിവേദയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.03.2021) പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം പറഞ്ഞ്. ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ മലയാളി നഴ്‌സ് റോസമ്മ അനില്‍. നാട് എവിടെയാണെന്നും എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും അദ്ദേഹം ചോദിച്ചു.

തിങ്കളാഴ്ച രാവിലെ 6.25ന് ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് ഇന്ത്യ തദ്ദേശീയമായി ഉല്‍പാദിപ്പിച്ച കോവാക്‌സിന്റെ ആദ്യ ഡോസ് മോദി സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരെല്ലാം വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം പറഞ്ഞ്; ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ മലയാളി നഴ്‌സ് റോസമ്മ അനിലും പുതുച്ചേരി സ്വദേശി നിവേദയും
കേരളത്തില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള നഴ്സുമാരായ റോസമ്മ അനില്‍, പി നിവേദ എന്നിവരാണ് അദ്ദേഹത്തിന് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം പ്രധാനമന്ത്രി കുത്തിവയ്‌പെടുത്തെങ്കിലും തനിക്ക് ഒന്നും തോന്നിയില്ലെന്ന് അഭിപ്രായപ്പെട്ടുവെന്ന് പ്രധാന നഴ്‌സ് ആയ പി നിവേദ പറയുന്നു.

മൂന്ന് വര്‍ഷമായി എയിംസിനൊപ്പമുള്ള പി നിവേദ, പ്രധാനമന്ത്രി വാക്സിനായി എത്തുന്ന വിവരം രാവിലെയാണ് അറിഞ്ഞതെന്ന് പറഞ്ഞു.

'എന്നെ വാക്‌സിന്‍ സെന്ററില്‍ ഡ്യൂട്ടിക്ക് നിയമിച്ചപ്പോള്‍ പ്രധാനമന്ത്രി വരുന്ന വിവരം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് 28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നും നഴ്സ് പറഞ്ഞു.

Keywords:  What PM Modi Told Nurse After Receiving Vaccine, New Delhi, News, Health, Health and Fitness, Prime Minister, Narendra Modi, Nurse, Malayalee, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia