Skin | പ്രായം കൂടുംതോറും ചർമത്തിന് ചുളിവുകൾ കൂടിവരുന്നോ? സൗന്ദര്യം നിലനിർത്താനുള്ള  വഴികൾ

 

 
ways to reduce premature skin aging
ways to reduce premature skin aging


ദിവസവും കുറച്ചു സമയം ആരോഗ്യകരമായ വ്യായാമത്തിനായി മാറ്റിവെക്കാം

കൊച്ചി: (KVARTHA) പ്രായം കൂടുംതോറും ചർമത്തിന് ചുളിവുകൾ ഉണ്ടാവുകയും സൗന്ദര്യം കുറഞ്ഞു വരികയും ചെയ്യുന്നു. എന്നാല്‍ നല്ല പോഷക ആഹാരങ്ങളിലൂടെയും ആരോഗ്യകരമായ വ്യായാമത്തിലൂടെയും സൗന്ദര്യം നിലനിർത്താവുന്നതാണ്. പ്രത്യേകിച്ച് കൊഴുപ്പുള്ള മാംസം, ഉപ്പ്, പഞ്ചസാര, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗമെല്ലാം കുറയ്ക്കുക. പായ്ക്ക് ചെയ്ത ഭക്ഷണത്തെയും ജങ്ക് ഫുഡിനെയും ഒഴിവാക്കാം. അമിതമായി കഫീനോ മദ്യമോ ഒഴിവാക്കുക. 

ടിവി, സെല്‍ ഫോണ്‍, ലാപ്ടോപ്പ് ഇവയുടെയൊക്കെ ഉപയോഗം നിയന്ത്രിതമാക്കുക. ദിവസവും കുറച്ചു സമയം ആരോഗ്യകരമായ വ്യായാമത്തിനായി മാറ്റിവെക്കാം. മുഖത്തു വിളർച്ചയുണ്ടാക്കാനുള്ള പ്രധാനകാരണമാണ് ഇരുമ്പിന്റെ കുറവ്. അതിനായി ചീര നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ ചേർക്കാം. കൂടാതെ നട്സുകളും ദിവസവും കഴിക്കുക. 

പോഷകഗുണങ്ങളാൽ സമൃദ്ധമായ ബദാം, വാൽനട്ട് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ നട്സ്, വിത്തുകൾ ഇവയെല്ലാം ആഹാരശീലങ്ങളിൽ കൊണ്ട് വരണം. പോഷകങ്ങളുടെ കലവറയാണ് ഇവകൾ. കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കുക. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കാൽസ്യം അനിവാര്യമാണ്. അതിനായി പാൽ ഉത്പന്നങ്ങൾ ദിവസവും ഉപയോഗിക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പ്രധാനമാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കുക. നിർജലീകരണവും നിങ്ങളെ ചർമത്തെ പ്രായം തോന്നിക്കും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും പ്രധാനമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മലബന്ധം തടയാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ഗുണം ചെയ്യും. 

കൂടാതെ ഒമേഗ 3, വിറ്റാമിൻ ബി ഇവ അടങ്ങിയ ഭക്ഷണവും ചർമ്മ സൗന്ദര്യത്തിന് ആവശ്യമാണ്. തൈര് വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ഇവയെല്ലാം ചർമ്മത്തിന് തിളക്കവും യൗവനവും നൽകും. നല്ല ശാന്തമായ ആഴത്തിലുള്ള ഉറക്കവും പ്രധാനമാണ്. ഉറക്കം കുറയുന്നത് സൗന്ദര്യത്തെ മാത്രമല്ല മുഴുവൻ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. 

നിങ്ങൾക്ക് ഏതെങ്കിലും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, അല്ലെങ്കിൽ മറ്റ് ഗുരുതരമായ അവസ്ഥകൾ ഉണ്ടെങ്കിൽ, ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും അവസ്ഥകൾക്കും അനുയോജ്യമായ മാറ്റങ്ങൾ ഡോക്ടർക്ക് ശുപാർശ ചെയ്യാൻ കഴിയും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia