Disaster | വയനാട് ഉരുൾപൊട്ടൽ: അടിയന്തര സഹായത്തിന് കൺട്രോൾ റൂമുകൾ

 
Disaster
Disaster

Image: Supplied

വയനാട് ഉരുൾപൊട്ടൽ: ആരോഗ്യം, പോലീസ് എന്നിവയുടെ സംയുക്ത നടപടി.

തിരുവനന്തപുരം: (KVARTHA) വയനാട്ടിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് അടിയന്തര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ജില്ലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം, വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ഉൾപ്പെടെയുള്ള എല്ലാ ആശുപത്രികളും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Disaster

ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം ഇതിനകം തന്നെ പ്രദേശത്തെത്തിയിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെ അയക്കാനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്.

അടിയന്തര സഹായം തേടാം:
ഫോൺ: 8086010833, 9656938689

അതേസമയം  വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. 
സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പോലീസ് എന്നിവിടങ്ങളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. 

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

'വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചു'

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ നേതൃത്വത്തിൽ ഒരു സംസ്ഥാനതല സംഘം രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ ആരോഗ്യ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ തരത്തിലുള്ള ആരോഗ്യ സേവനങ്ങളും ഉറപ്പാക്കാനാണ് ലക്ഷ്യം.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം നമ്പർ 8075401745,

സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറുകൾ 9995220557, 9037277026, 9447732827 എന്നിവയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia