കൊച്ചിയില്‍ കുടിവെള്ളത്തിനുപകരം വിതരണം ചെയ്യുന്നത് മലിനജലം
Jan 1, 2013, 13:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:കൊച്ചിയില്‍ കുടിവെള്ളത്തിനുപകരം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്നത് മലിനജലം. കുടിവെള്ളമെടുക്കുന്ന കിണറുകള്‍ക്ക് ശുദ്ധീകരണ പ്ലാന്റുകള്‍ വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തിയാണ് ടാങ്കര്‍ ഉടമകള്‍ വെള്ളം വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വെള്ളം ശുചീകരിക്കാതെ കൊണ്ടുപോകുക വഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
കുടിവെള്ള ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്നത് ശുദ്ധീകരിച്ച ഉറവിടങ്ങളില്‍ നിന്നല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്ന് 2012 ഏപ്രില്‍ 18ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനും പോലീസിനും ജില്ലാ ഭരണകൂടത്തിനും നടപടിയെടുക്കാനുള്ള അധികാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കൊച്ചിയിലെ കുടിവെള്ള വിതരണം.
കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് വേണമെന്നാണ് സര്‍ക്കാര്‍ നിയമം. കൊച്ചിയിലൊഴികെ ഒരിടത്തും രജിസ്ട്രേഷന് സമ്പ്രദായം നടപ്പാക്കിയിട്ടില്ല. നിയമം നടപ്പാക്കിയ കൊച്ചിയില്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുമില്ല. ശുദ്ധജലമാണോ വിതരണത്തിന് എത്തിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
ടാങ്കറില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ടാങ്കര്‍ പരിശോധനയും രജിസ്ട്രേഷനും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മേഖലയില്‍ സര്‍വീസ് നടത്തുന്ന കുടിവെള്ള ടാങ്കറുകള്‍ക്ക് രജിസ്ട്രേഷന് നല്‍കണം.
എന്നാല്‍ കൊച്ചി കോര്പറേഷനൊഴികെ ഒരു തദ്ദേശഭരണ സ്ഥാപനവും രജിസ്ട്രേഷന് നടപ്പാക്കുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണുണ്ടായത്. ശുചീകരിക്കാത്ത സ്രോതസുകളില്‍ നിന്ന് ടാങ്കറുകള്‍ വെള്ളമെടുക്കുന്നത് പിടിക്കപ്പെടുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്മേല് പഴിചാരി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തടിതപ്പുകയാണ് ചെയ്യുന്നത്.
ശുചീകരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭൂരിഭാഗം ടാങ്കറുകളും ആദ്യഘട്ടത്തില്‍ കൊച്ചി നഗരസഭയില്‍ രജിസ്ട്രേഷന് നടത്തിയെങ്കിലും രജിസ്ട്രേഷനില്ലാതെ സര്‍വീസ് നടത്തുന്ന ടാങ്കറുകളാണ് കൊച്ചിയില്‍ അധികവും.ടാങ്കറുകള്‍ക്ക് വെള്ളമെടുക്കാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവാദം നല്കിയ കിണറുകള്‍ക്ക് ശുചീകരണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും അത്തരം സൗകര്യങ്ങളൊരുക്കാന്‍ കിണറിന്റെ ഉടമകള്‍ തയാറായിട്ടില്ല. ആദ്യഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഇപ്പോള്‍ പേരിനുപോലും പരിശോധനകളില്ല.

Keywords: Kochi, Drinking Water, Health,Problems,Institution, Police, Thiruvananthapuram, Kozhikode, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.