കൊ­ച്ചി­യില്‍ കു­ടി­വെ­ള്ള­ത്തി­നു­പക­രം വി­തര­ണം ചെ­യ്യുന്ന­ത് മ­ലി­നജ­ലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊ­ച്ചി­യില്‍ കു­ടി­വെ­ള്ള­ത്തി­നു­പക­രം വി­തര­ണം ചെ­യ്യുന്ന­ത് മ­ലി­നജ­ലം
കൊച്ചി:കൊച്ചിയില്‍ കു­ടി­വെ­ള്ള­ത്തി­നു­പക­രം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്നത് മലിനജലം. കുടിവെള്ളമെടുക്കുന്ന കിണറുകള്‍ക്ക് ശുദ്ധീകരണ പ്ലാന്റുകള്‍ വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തിയാണ് ടാങ്കര്‍ ഉടമകള്‍ വെള്ളം വിതരണം ചെയ്യുന്നത്. ഇ­ത്ത­ര­ത്തില്‍ വെ­ള്ളം ശു­ചീ­ക­രി­ക്കാ­തെ കൊണ്ടു­പോകു­ക വ­ഴി ഗു­രു­ത­രമാ­യ ആ­രോ­ഗ്യ­പ്ര­ശ്‌­ന­ങ്ങ­ളാ­ണ് ഉ­ണ്ടാ­കു­ന്നത്.

കുടിവെള്ള ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്നത് ശുദ്ധീകരിച്ച ഉറവിടങ്ങളില്‍ നിന്നല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്ന് 2012 ഏപ്രില്‍ 18ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്­ത­മാക്കി­യിട്ടുണ്ട്. ആരോഗ്യവകുപ്പിനും പോലീസിനും ജില്ലാ ഭരണകൂടത്തിനും നടപടിയെടുക്കാനുള്ള അധികാരവും നല്‍­കി­യി­ട്ടുണ്ട്. എ­ന്നാല്‍ നി­യ­മ­ങ്ങ­ളെല്ലാം കാറ്റില്‍പ്പറത്തിയാണ് കൊച്ചി­യിലെ കുടിവെള്ള വിതരണം.

കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളു­ടെ രജിസ്‌ട്രേഷന്‍ വേണമെന്നാണ് സര്‍ക്കാര്‍ നിയമം. കൊച്ചിയിലൊഴികെ ഒരിടത്തും രജിസ്‌ട്രേഷന്‍ സമ്പ്രദായം നടപ്പാക്കിയിട്ടില്ല. നിയമം നടപ്പാക്കിയ കൊച്ചി­യില്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുമില്ല. ശുദ്ധജലമാണോ വിതരണത്തിന് എത്തിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കി­ലും കാ­ര്യ­ക്ഷ­മമാ­യ പ്ര­വര്‍ത്ത­നം ന­ട­പ്പാ­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടില്ല.

ടാങ്കറില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ ക­ലര്‍­ന്നി­ട്ടുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ടാങ്കര്‍ പരിശോധനയും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മേഖലയില്‍ സര്‍വീസ് നടത്തുന്ന കുടിവെള്ള ടാങ്കറു­കള്‍­ക്ക് രജിസ്‌ട്രേഷന്‍ നല്‍കണം.

എന്നാല്‍ കൊച്ചി കോര്‍പറേഷനൊഴികെ ഒരു തദ്ദേശഭരണ സ്ഥാപനവും രജിസ്‌ട്രേഷന്‍ നട­പ്പാ­ക്കു­ന്നില്ല. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളും ഉത്തരവാദിത്വത്തില്‍ നിന്നും ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­ണു­ണ്ടാ­യത്. ശുചീകരിക്കാ­ത്ത സ്രോതസുകളില്‍ നിന്ന് ടാങ്കറുകള്‍ വെള്ളമെടുക്കുന്നത് പിടി­ക്ക­പ്പെ­ടു­മ്പോള്‍ ജില്ലാ ഭരണകൂടത്തിന്മേല്‍ പഴിചാരി തദ്ദേശ സ്വയംഭരണ സ്ഥാപ­നങ്ങള്‍ ത­ടി­ത­പ്പു­ക­യാ­ണ് ചെ­യ്യു­ന്നത്.

ശുചീകരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭൂരിഭാഗം ടാങ്കറുകളും ആദ്യഘട്ടത്തില്‍ കൊച്ചി നഗരസഭയില്‍ രജിസ്‌ട്രേഷന്‍ നടത്തിയെങ്കി­ലും രജിസ്‌ട്രേഷനില്ലാതെ സര്‍വീസ് നടത്തുന്ന ടാങ്ക­റു­ക­ളാ­ണ് കൊ­ച്ചി­യില്‍ അ­ധി­ക­വും.ടാങ്കറുകള്‍ക്ക് വെള്ളമെടുക്കാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയ കിണറുകള്‍ക്ക് ശുചീകരണ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും അത്തരം സൗകര്യങ്ങളൊരുക്കാന്‍ കിണറിന്റെ ഉടമകള്‍ തയാറായിട്ടില്ല. ആദ്യഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഇപ്പോള്‍ പേരിനുപോലും പരിശോധനകളില്ല.

Keywords: Kochi, Drinking Water, Health,Problems,Institution, Police, Thiruvananthapuram, Kozhikode, Inspection, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia