Health | ജാഗ്രതൈ! സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; ആന്തരികാവയവങ്ങളെ വരെ ബാധിക്കും; മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി 

 
Mercury in Beauty Products: Health Alert
Mercury in Beauty Products: Health Alert

Representational Image Generated by Meta AI

● ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങളിൽ മെർക്കുറി കണ്ടെത്തി.
● 12,000 ഇരട്ടി വരെ മെർക്കുറിയുടെ സാന്നിധ്യം ചില ഉത്പന്നങ്ങളിൽ.
● 7 ലക്ഷത്തിലധികം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
● 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.

 

തിരുവനന്തപുരം: (KVARTHA) സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണിയിൽ വ്യാപകമായി മായം കലർന്ന ഉത്പന്നങ്ങൾ എത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിൽ പരിശോധന ശക്തമാക്കുന്നു. ഓപ്പറേഷൻ സൗന്ദര്യയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 

സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മതിയായ ലൈസൻസില്ലാതെയും നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. ഇത്തരം ഉത്പന്നങ്ങൾ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയവയായിരിക്കാം. 

 Mercury in Beauty Products: Health Alert

അതിനാൽ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ലേബൽ ശ്രദ്ധിച്ച് വായിക്കുകയും നിർമ്മാതാവിൻ്റെ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ 18004253182-ൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓപ്പറേഷൻ സൗന്ദര്യയുടെ കണ്ടെത്തലുകൾ


2023 മുതൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി സംസ്ഥാന വ്യാപകമായി രണ്ടു ഘട്ട പരിശോധനകൾ നടത്തി. ഈ പരിശോധനയിൽ ഏകദേശം 7 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർശിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ചതും വിതരണം ചെയ്തതുമായ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തവയിൽ അധികവും. ഇതേ തുടർന്ന് 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Mercury in Beauty Products: Health Alert

മെർക്കുറിയുടെ അംശം കണ്ടെത്തി

പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ സാമ്പിളുകൾ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തി. ചില സാമ്പിളുകളിൽ അനുവദനീയമായ അളവിൻ്റെ 12,000 ഇരട്ടിയോളം മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. 

ഇത് ആന്തരികാവയവങ്ങളെ വരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധന കൂടുതൽ ശക്തമാക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മന്ത്രി വീണാ ജോർജ് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അഭ്യർഥിക്കുന്നു.

Health Minister warns against using certain beauty products containing excessive mercury, potentially harmful to internal organs. Inspections intensified.

#MercuryAlert #BeautyProducts #HealthWarning #KeralaHealth #SafetyFirst #CosmeticsSafety

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia