SWISS-TOWER 24/07/2023

Walking | ഭക്ഷണം കഴിച്ച ശേഷം അൽപം നടക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങൾ ഏറെയാണ്! 

 
Walking
Walking

Image Generated by Meta AI

ADVERTISEMENT

ഉറക്കം മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറയ്ക്കാനും നടത്തം സഹായകമാണ്

കൊച്ചി: (KVARTHA) ആരോഗ്യം (Health) നിലനിർത്താൻ ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗങ്ങളിലൊന്നാണ് നടത്തം (Walking). എല്ലാ പ്രായത്തിലുള്ളവർക്കും, ഏത് ശാരീരികക്ഷമതയുള്ളവർക്കും ചെയ്യാൻ പറ്റുന്ന ഒരു വ്യായാമമാണിത്. നമ്മള്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണ്. വയറ് നിറച്ചും ഭക്ഷണം കഴിച്ച ശേഷം ഉടനെ കിടക്കുന്നവരും കുറവല്ല. ചിലർ ഫോൺ എടുത്ത് കിടക്കും, മറ്റു ചിലർ ഉറങ്ങാനും. എങ്ങനെ ആയാലും ഭക്ഷണം കഴിഞ്ഞ ഉടനെ കിടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ ഭക്ഷണം കഴിഞ്ഞ ശേഷം നടക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള കാര്യവുമാണ്. 
 

Aster mims 04/11/2022

Walking

നടത്തം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ 

നടത്തം നല്ല ഉറക്കം (Sleep) ലഭ്യമാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അത്താഴം കഴിഞ്ഞുള്ള കുറച്ചു സമയത്തെ നടത്തം രാത്രി കാലത്തെ സുഖമായ ഉറക്കത്തിന് വഴിയൊരുക്കും. രക്ത സമ്മർദം (Blood Pressure) കുറയ്ക്കുന്നതോടൊപ്പം എൽഡിഎൽ കൊളസ്‌ട്രോളിന്റെ (Cholesterol)  അളവും കുറയ്ക്കാൻ സഹായിക്കും. 
മെച്ചപ്പെട്ട മാനസിക ആരോഗ്യം ലഭ്യമാക്കാനും നടത്തം നല്ലൊരു മാർഗമാണ്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ സാധ്യത കുറയ്ക്കാനും നടത്തം നല്ലതാണ്. 

രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു. നടത്തം തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ബുദ്ധിശക്തി, ഓർമ്മ ശക്തി, ഏകാഗ്രത ഇവയ്‌ക്കെല്ലാം ഗുണകരമാകുന്നു. ശരീരത്തിന് കൂടുതൽ ഊർജം (Energy) നൽകുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനം (Digestion) എളുപ്പമാക്കും. രോഗ പ്രതിരോധശേഷി (Immune System) വർധിപ്പിക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൈക്രോബയോമിനെ ഉത്പാദിപ്പിക്കാൻ നടത്തം പോലെയുള്ള വ്യയായാമം (Exercise) ഏറെ ഗുണകരമാണ്.
ശരീരത്തിലെ കലോറി കുറയ്ക്കാനും അത് വഴി ശരീര ഭാരം നിയന്ത്രിക്കാനും നടത്തം സഹായിക്കും

സമ്മർദ്ദവും ഉത്കണ്ഠയും (Anxiety) കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോണായ എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ നടത്തം കാരണമാകുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യത വിദൂരമാക്കാനും നടത്തം നല്ലൊരു മാർഗമാണ്. മലബന്ധം (Constipation), വയറ് വേദന പോലെയുള്ള അസ്വസ്ഥതകൾക്കും പരിഹാരമാണ് നടത്തം.

എത്ര നേരം നടക്കണം?

പ്രതിദിനം 30 മിനിറ്റ് മിതമായ വേഗതയിൽ നടക്കാൻ ലക്ഷ്യമിടുക. നിങ്ങൾക്ക് തുടങ്ങാൻ ബുദ്ധിമുട്ടാണെങ്കിൽ, ദിവസവും 10 മിനിറ്റ് നടക്കുന്നതിൽ നിന്ന് ആരംഭിച്ച് ക്രമേണ സമയം വർദ്ധിപ്പിക്കുക. നടത്തം ഒരു ലളിതമായ വ്യായാമമാണെങ്കിലും, അത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്താൻ കഴിയും. ആരോഗ്യ പ്രശ്നങ്ങളോ മറ്റോ ഉള്ളവർ ഡോക്ടറുടെ നിർദേശം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia