യാത്രാപാസ് ഇല്ലാതെ ചെന്നൈയില്‍നിന്നു വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെട്ടിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എം പി മാര്‍, എം എല്‍ എമാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എല്ലാവരും 14ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 14.05.2020) യാത്രാപാസ് ഇല്ലാതെ ചെന്നൈയില്‍നിന്നു വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാിയിരിക്കയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മലപ്പുറം സ്വദേശി എത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്.

ഇതോടെ കോണ്‍ഗ്രസ് എംപിമാരായ വികെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍ എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരും ക്വാറന്റൈനില്‍ പോകേണ്ടി വന്നേക്കും. വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെയാണു മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

യാത്രാപാസ് ഇല്ലാതെ ചെന്നൈയില്‍നിന്നു വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെട്ടിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എം പി മാര്‍, എം എല്‍ എമാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എല്ലാവരും 14ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

വാളയാറില്‍ സമരം നടത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നു മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നുമുള്ള യാത്രാപാസ് ഇല്ലാതെ ചെന്നൈയില്‍നിന്നു വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. മേയ് 12ന് പാലക്കാട് കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം വാളയാര്‍ ചെക്‌പോസ്റ്റില്‍ ഉണ്ടായിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരുമാണു ക്വാറന്റൈനില്‍ പോകേണ്ടത്.

Keywords:  Walayar protest: Congress MPs, MLAs should go to quarantine, Palakkad, News, Politics, Health, Health & Fitness, Strikers, Congress, CPM, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia