കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും: 4 പേർക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 12.06.2021) കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും. ഗ്രാമപഞ്ചായത്ത് നിയോഗിച്ച പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തിരുന്ന പ്രവർത്തകൻ കെ ജയകൃഷ്ണനാണ് മർദനമേറ്റത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘർഷം. കോവിഡ് വാക്‌സീനേഷൻ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആർ ആർ ടി അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ എത്തുകയായിരുന്നു. ഡി വൈ എഫ് ഐ യൂത് ബ്രിഗേഡ് യൂണിഫോം ധരിച്ചവരാണ് തന്നെ മർദിച്ചതെന്നാണ് ആരോപണം.

Aster mims 04/11/2022
കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും: 4 പേർക്ക് പരിക്ക്

സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. എന്നാൽ കോവിഡ് വാക്സീനെടുക്കാൻ പോയ ആർ ആർ ടി അംഗങ്ങൾക്ക് നേരെയാണ് ആദ്യം അക്രമം അഴിച്ചു വിട്ടതെന്ന് ഡി വൈ എഫ് ഐ മേഖലാ സെക്രടറി എം ബാബു റഹ്‌മാൻ പ്രതികരിച്ചു.

സംഘർഷത്തിൽ പരിക്കേറ്റ കെ ജയകൃഷ്ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരിക്കേറ്റ ആർ ആർ ടി പ്രവർത്തകരായ വിപിൻ രാജ്, കെ എസ് മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  News, DYFI, Clash, Kerala, State, Health, Malappuram, Police, Case, Volunteers, Volunteers Conflict, Family Health Center, Volunteers Conflict at Family Health Center, 4 people were injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia