മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80 ആയി; വൈറസ് ബാധയില്‍ വിറങ്ങലിച്ച് ബിഹാര്‍, കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് മുസഫര്‍പൂരില്‍
Jun 16, 2019, 13:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com 16.06.2019) വൈറസ് ബാധയെ തുടര്‍ന്ന് മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80 ആയി. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുസഫര്‍പൂരിലാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് മുസഫര്‍പൂര്‍ സന്ദര്‍ശിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം വ്യാഴാഴ്ച മുസഫര്‍പൂരിലെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നും കുട്ടികളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു.
എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കെജ്‌രിവാള്‍ മൈത്രിസദന്‍ ആശുപത്രിയിലുമാണ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് ജനുവരി മുതല്‍ മുസഫര്‍പൂരില്‍ മാത്രം 134 കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്.
രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 48 ആയിരുന്നു. ഇതാണ് കുത്തനെ കൂടിയിരിക്കുന്നത്. കെജ്‌രിവാള്‍ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 119 കുഞ്ഞുങ്ങള്‍ കടുത്ത പനിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. കഴിഞ്ഞ ജനുവരിയില്‍ത്തന്നെ അസുഖബാധ ആരംഭിച്ചിട്ടും ആവശ്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നല്‍കാതിരുന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം എന്ന ആരോപണം ശക്തമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Health, Death, Bihar, Health Minister, Patna, Child, News, hospital, Virus death toll raising in Bihar 80 children died

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.