അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ ഒറ്റ ഡോസ് മരുന്നിന് 16 കോടി രൂപ കൃത്യ സമയത്ത് പിരിച്ച് നല്‍കി കോഹ്‌ലി; മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജീവകാരുണ്യ രംഗത്ത് സജീവമായ കോഹ്‌ലിയും പത്‌നിയും വീണ്ടും മാതൃകയാവുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 25.05.2021) അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ ഒറ്റ ഡോസ് മരുന്നിന് 16 കോടി രൂപ കൃത്യ സമയത്ത് പിരിച്ച് നല്‍കി കോഹ്‌ലി. അയാന്‍ഷ് ഗുപ്ത എന്ന കുഞ്ഞിനാണ് അവശ്യ സമയത്ത് തുക സംഘടിപ്പിച്ചുനല്‍കി കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജീവകാരുണ്യ രംഗത്ത് സജീവമായ കോഹ്‌ലിയും പത്‌നിയും വീണ്ടും മാതൃകയാവുന്നത്.  
Aster mims 04/11/2022

നട്ടെല്ലിലെ ഗുരുതര പ്രശ്‌നവുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ് സോള്‍ജെന്‍സ്മ എന്ന മരുന്ന്. ഇവ ലഭ്യമാകാന്‍ വരുന്ന വലിയ തുക സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ തുക പിരിച്ചെടുക്കാന്‍ സമൂഹ മാധ്യമം വഴി കോഹ്‌ലി അനുഷ്‌ക രംഗത്തെത്തുകയായിരുന്നു. ട്വിറ്ററില്‍ 'അയാന്‍ഷ്‌ഫൈറ്റ്‌സ് എസ് എം എ' എന്ന പേരില്‍ അകൗണ്ട് തുടങ്ങി. തിങ്കളാഴ്ചയോടെയാണ് ആവശ്യമായ സംഖ്യ പൂര്‍ത്തിയായത്. പ്രതീക്ഷിച്ചതിലേറെ നേരത്തെ തുക സമാഹരിക്കാനായതായി കോഹ്‌ലി പറയുന്നു. 

അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ ഒറ്റ ഡോസ് മരുന്നിന് 16 കോടി രൂപ കൃത്യ സമയത്ത് പിരിച്ച് നല്‍കി കോഹ്‌ലി; മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജീവകാരുണ്യ രംഗത്ത് സജീവമായ കോഹ്‌ലിയും പത്‌നിയും വീണ്ടും മാതൃകയാവുന്നു


ഇത്ര വലിയ തുക സമാഹരിക്കാന്‍ മുന്നില്‍നിന്നതിന് അനുഷ്‌കക്കും വിരാട് കോഹ്‌ലിക്കും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു. ഇതിനു പിറകെ സഹായം നല്‍കി കൂടെ നിന്നവരോട് വലിയ നന്ദിയുമായി താരജോഡിയും രംഗത്തെത്തി.

Keywords:  News, National, India, Mumbai, Virat Kohli, Help, Funds, Health, Health and Fitness, Social Media, Treatment, Child, Family, Finance, Virat Kohli Lauded Post Raising ₹16 CR For World's Costliest Drug; More Details Revealed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia