കോവിഡ് ബാധിതയായ യുവതിക്കൊപ്പം ആശുപത്രിയില്‍ നഴ്‌സുമാരുടെ ടിക് ടോക്; പിന്നീട് സംഭവിച്ചത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 02.04.2020) കോവിഡ് ബാധിതയായ യുവതിക്കൊപ്പം ആശുപത്രിയില്‍ നഴ്‌സുമാരുടെ ടിക് ടോക്. ചെന്നൈ അരിയല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ചികിത്സയ്ക്കിടയിലുള്ള ഏകാന്തത അകറ്റാന്‍ ടിക് ടോക്കില്‍ തിളങ്ങാന്‍ തുടങ്ങിയത്. വെളാച്ചേരിയിലെ മാളിലെ ജോലിക്കാരിയായ യുവതി നേരത്തെ തന്നെ ടിക് ടോകിലെ കൊച്ചു താരമാണ്. പക്ഷെ ഈ ടിക് ടോക് മൂലം പണി കിട്ടിയത് മറ്റ് മൂന്ന് നഴ്സുമാര്‍ക്കാണ്. മൂന്ന് പേര്‍ക്കും ജോലി നഷ്ടമായി.

രോഗിയെ പരിചരിക്കുന്നതിനിടെ മൂന്നുപേരും യുവതിക്കൊപ്പം ഒരു ടിക് ടോക് വീഡിയോ ചെയ്തു. വൈറലാകാനാണ് ഉദ്ദേശിച്ചതെങ്കിലും കയ്യില്‍ കിട്ടിയത് സസ്പെന്‍ഷന്‍ ഓഡറാണെന്നുമാത്രം. രോഗിയായ യുവതിക്കൊപ്പം അടുത്തിടപഴകിയതിനാണ് നടപടി .

കോവിഡ് ബാധിതയായ യുവതിക്കൊപ്പം ആശുപത്രിയില്‍ നഴ്‌സുമാരുടെ ടിക് ടോക്; പിന്നീട് സംഭവിച്ചത്!

ഇതുകൊണ്ടുമാത്രം തീര്‍ന്നില്ല രോഗിയുമായി സമ്പര്‍ക്കമുണ്ടാക്കിയ മൂന്നുപേരെയും ക്വാറന്റീനിലാക്കി ഏകാന്തവാസത്തിനയക്കുകയും ചെയ്തു. ഇതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ യുവതിയെ മൈന്‍ഡ് ചെയ്യാതായി. എന്നാല്‍ ടിക് ടോക് വീഡിയോകളുടെ എണ്ണം കൂട്ടി ഈ പ്രതിസന്ധിയേയും മറികടക്കാനുള്ള ശ്രമത്തിലാണ് രോഗിയായ യുവതി.

Keywords:  Viral tik tok video; 3 Chennai nurse lost job, chennai, News, Health, Health & Fitness, Patient, Nurse, Hospital, Treatment, Suspension, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia