ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കയ്യോങ്ങുന്നവര്‍ ജാഗ്രതൈ; അക്രമികള്‍ക്കെതിരെ ഉടനടി നടപടി എടുക്കണമെന്ന് ഡി ജി പി
Sep 21, 2021, 20:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.09.2021) ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി ജി പി പുറപ്പെടുവിച്ചു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ആശുപത്രിയോ ആശുപത്രി ജീവനക്കാരോ പൊതുജനങ്ങളോ നല്കുന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്.
ആശുപത്രി ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കേസുകളില്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണം.
സോണ്‍ ഐജിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദേശം നല്‍കുകയും വേണമെന്നാണ് നിര്‍ദേശം.
ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും എല്ലാ കമിഷണര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി.
Keywords: Violence against health workers; DGP recommends strict action, Thiruvananthapuram, News, Health, Health and Fitness, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

