മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുമ്പ് വാടകരോഗികളെ ഇറക്കി മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്; കോളേജില്‍ അടിസ്ഥാന സൗകര്യമില്ലെന്നും അമിത ഫീസീടാക്കുന്നുവെന്നും വിജിലന്‍സ്; ക്രൈംബ്രാഞ്ച് അനേഷണം ഏറ്റെടുത്ത് ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം
Oct 3, 2019, 08:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.10.2019) മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുമ്പ് വാടകരോഗികളെ ഇറക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് ക്രൈംബ്രാഞ്ച് അനേഷണം നടത്താനും ക്രിമിനല്‍ കേസെടുക്കാനും വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയത്.
കോളേജില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും അമിതമായ ഫീസാണ് ഈടാക്കുന്നതെന്നും കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികലെ സൗകര്യങ്ങളുള്ള കോളേജിലെ മാറ്റണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഈ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന്റെ പരിശോധനയ്ക്ക് മുമ്പ് വാടകരോഗികളെ ഇറക്കുന്ന ദൃശ്യങ്ങള്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് പുറത്തുവിട്ടത്. വാടകരോഗികള്‍ക്ക് പണം നല്‍കാതെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറ്റിക്കുകയും ചെയ്തിരുന്നു. രോഗികളുമായി എത്തിയവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതും ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏജന്റ് വഴി 100 മുതല്‍ 300 രൂപ വരെ വാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്.
സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റ്‌സ് ഓഫ് എസ്ആര്‍ മെഡിക്കല്‍ കോളജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Health, Medical College, Cheating, Vigilance, Trending, Vigilance ordered to register criminal case against SR Medial college

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.