വാഹനത്തില്‍ കൃത്രിമ മുട്ട എത്തിച്ചതായി പരാതി; സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ്
Oct 19, 2021, 15:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കേളകം: (www.kvartha.com 19.10.2021) കര്‍ണാടകയില്‍നിന്ന് വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ടകള്‍ കൃത്രിമമാണെന്ന സംശയം. തുടര്‍ന്ന് ഇവ കയറ്റിവന്ന വാഹനങ്ങള്‍ അമ്പായത്തോടില്വച്ച് തടഞ്ഞ് നാട്ടുകാര്‍ കേളകം പൊലീസില്‍ ഏല്പിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്പനക്കെത്തിച്ചപ്പൊഴായിരുന്നു പിടിച്ചെടുത്തത്.
നാട്ടുകാരില്‍ ഒരാള്‍, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതോടെ സംശയം തോന്നി. തുടര്‍ന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പായത്തോടുവച്ച് മുട്ട വില്പന നടത്തുന്ന ബൈക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
ഇവിടെവച്ച് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു. സാധാരണ മുട്ടകളേക്കാള്‍ കട്ടികൂടിയതാണ് ഇത്തരം മുട്ടകള്‍. മുട്ടക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ല, കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബര്‍ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. പാട കത്തിച്ചാല്‍ പ്ലാസ്റ്റിക്കിന്റെ മണവും. മാത്രമല്ല പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിച്ചെടുക്കാനും പറ്റി. തുടര്‍ന്ന് കേളകം പൊലീസ് അമ്പായത്തോടെത്തി തടഞ്ഞുവച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.
മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു. കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത മുട്ട തമിഴ്നാട് മേഖലയില്‍ നിന്നാണ് മലയോര പ്രദേശങ്ങളില്‍ എത്തുന്നതെന്നാണ് സൂചന. അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഇത്തരം മുട്ടകള്‍ നിര്‍മിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

