Veena George | ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി; പൊതുജനം ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി. വാട്സ് ആപിലൂടെ മെസേജ് അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പരാതി നല്‍കി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Aster mims 04/11/2022

തട്ടിപ്പിനായി മന്ത്രിയുടെ പേരും, ഫോടോയും ഉപയോഗിച്ച് വാട്സ് ആപിലൂടെ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്കാണ് വാട്സ് ആപ് സന്ദേശം ലഭിച്ചതെന്നും താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു മെസേജെന്നാണ് വിവരം.

Veena George | ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി; പൊതുജനം ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്


തുടര്‍ന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചതോടെ ഡാക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നാലെ മന്ത്രിയുടെ ഓഫീസ് പരാതി നല്‍കുകയായിരുന്നു.

Keywords:  News,Kerala,State,Thiruvananthapuram,Minister,Health,Health Minister,Complaint,Fraud, Veena George files complaint against fraud message
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia