Veena George| സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങള്‍ ഉണ്ടായേക്കാം; മാസ്‌ക് ധരിക്കുന്നതുള്‍പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ജനങ്ങള്‍ കര്‍ശനമായി തുടരണം, ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. മാസ്‌ക് ധരിക്കുന്നതുള്‍പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ജനങ്ങള്‍ കര്‍ശനമായി തുടരണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Veena George| സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങള്‍ ഉണ്ടായേക്കാം; മാസ്‌ക് ധരിക്കുന്നതുള്‍പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ജനങ്ങള്‍ കര്‍ശനമായി തുടരണം, ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി

പ്രായമായവര്‍, ജീവിത ശൈലി രോഗമുള്ളവര്‍, വാക്സിന്‍ എടുക്കാത്തവര്‍ എന്നിവര്‍ക്കിടയിലാണ് കൊറോണ മരണങ്ങള്‍ കൂടുതലായിട്ടുള്ളത്. അതിനാല്‍ വാക്സിന്‍ സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളില്‍ ശക്തമായ ബോധവത്കരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ വേളയില്‍ സംസ്ഥാനത്ത് പരീക്ഷാ കാലമായിരുന്നു. അതുകൊണ്ട് വാക്സിനേഷന്‍ യജ്ഞമായി നടത്തിയില്ല. സ്‌കൂള്‍ തുറന്നാല്‍ വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തോടെ വാക്സിന്‍ യജ്ഞവും ബോധവത്കരണവും നടത്തുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

മാസ്‌ക് ഉപേക്ഷിക്കാറായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് മാറ്റാം എന്ന ധാരണ ശരിയല്ലെന്നും പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തുടരണം. കൊറോണയെ പ്രതിരോധിക്കാന്‍ കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും, വാക്സിന്‍ സ്വീകരിക്കുകയുമാണ് പ്രതിവിധിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രതിദിന കേസുകളില്‍ കാര്യമായ വര്‍ധനവില്ല. എങ്കിലും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ കൊറോണ ക്ലസ്റ്റര്‍ ഇല്ല. അടുത്ത ദിവസം രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രസിദ്ധീകരിക്കും. ക്ലസ്റ്റര്‍ ഉണ്ടായാല്‍ ജനിതക പരിശോധനയുള്‍പെടെ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

Keywords: There may still be corona waves in the state says Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia