പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം വീണ്ടും വിളിയെത്തിയതോടെ വാവ സുരേഷ് രംഗത്തിറങ്ങി; മൂര്‍ഖനെ പിടികൂടി ചാക്കിലാക്കി
Mar 7, 2022, 08:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 07.03.2022) പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം വീണ്ടും വിളിയെത്തിയതോടെ വാവ സുരേഷ് പാമ്പ് പിടുത്തിനിറങ്ങി. ചാരുംമൂടാണ് സംഭവം. ബൈകില്‍ കയറിപ്പറ്റി അഞ്ച് മണിക്കൂര്‍ വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടാന്‍ അവസാനം അദ്ദേഹം എത്തുകയായിരുന്നു.
ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകന് അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈകില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈകിലേക്ക് കയറികൂടി. വീട്ടുമുറ്റത്ത് രണ്ട് ബൈകുകള്‍ ഉണ്ടായിരുന്നു. പാമ്പിനെ കണ്ട വെപ്രാളത്തിലായി എല്ലാവരും. ഇതിനിടെ ബഹളം കേട്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ബൈക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്കിയ പ്ലാസ്റ്റിക് ടിനിലാക്കി.
രണ്ടു വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വിളിച്ച ഉടനെ എത്തിയ സുരേഷിന് നാട്ടുകാര്‍ സ്വീകരണം നല്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

