വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ എം അരുണ്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 16.11.2020) വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ എം അരുണ്‍ (51) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഒമന്‍ദുരാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഡോ അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയര്‍ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്.
വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ എം അരുണ്‍ അന്തരിച്ചു

Keywords:  Vasan Eye Care founder Dr AM Arun dies in Chennai, Chennai, News, Health, Health and Fitness, Doctor, Dead, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia