വൃക്ക മാറ്റിവെക്കൽ: കണ്ണൂർ കിംസ് ശ്രീചന്ദിൽ റോബോട്ടിക് ട്രാൻസ്പ്ലാന്റ് പ്രോഗ്രാമിന് തുടക്കമായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഡാവിഞ്ചി XI റോബോട്ടിക് ഫെസിലിറ്റി, മികച്ച ട്രാൻസ്പ്ലാന്റ് ഐസിയു എന്നിവ ഒരുക്കി.
● ശസ്ത്രക്രിയയ്ക്ക് വലിയ സാമ്പത്തികച്ചെലവ് കണക്കാക്കുന്നവർക്ക് ആശ്വാസകരമാകും.
● അവയവ ദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.
● നെഫ്റോളജി, യൂറോളജി, വാസ്ക്കുലാർ സർജറി ടീമുകൾ പദ്ധതിക്ക് നേതൃത്വം നൽകുന്നു.
കണ്ണൂർ: (KVARTHA) വടക്കൻ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റർ എന്ന സുപ്രധാന നേട്ടം കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയ്ക്ക് സ്വന്തമായി. റീനൽ ട്രാൻസ്‌പ്ലാന്റ് ലൈസൻസ് പ്രഖ്യാപനവും റോബോട്ടിക് റീനൽ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും ബുധനാഴ്ച, (ഒക്ടോബർ 22) നടന്നു.
ട്രാൻസ്‌പ്ലാന്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഡാവിഞ്ചി XI റോബോട്ടിക് ഫെസിലിറ്റി, മികച്ച ട്രാൻസ്പ്ലാന്റ് ഐസിയു, അണുബാധ നിയന്ത്രണത്തിനുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്നു.
ഈ പദ്ധതി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ സാമ്പത്തികച്ചെലവ് കണക്കാക്കി അത് ഒഴിവാക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ്. അവയവ ദാനത്തിന്റെ ഒരു വലിയ സന്ദേശം കൂടിയാണ് ഇതിലൂടെ ലോകമെമ്പാടും പ്രചരിക്കപ്പെടുന്നത്.
കിംസ് ശ്രീചന്ദ് ആശുപത്രി നെഫ്റോളജി വിഭാഗം തലവനും റീനൽ ട്രാൻസ്‌പ്ലാന്റ് ഫിസിഷനുമായ ഡോ ടോം ജോസ് കാക്കനാട്ട്, റോബോട്ടിക് റീനൽ ട്രാൻസ്‌പ്ലാന്റിൽ വിദഗ്ധനും നിരവധി രാജ്യങ്ങളിൽ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ഡോ മോഹൻ കേശവമൂർത്തി, ഡോ കാർത്തിക് റാവൂ, ഡോ അമൽ ജോർജ് എന്നിവരടങ്ങുന്ന കിംസ് ശ്രീചന്ദ് യൂറോളജി ടീം, ഡോ പി എൻ കൃഷ്ണകുമാർ നയിക്കുന്ന വാസ്ക്കുലാർ സർജറി ടീം എന്നിവർ ചേർന്നാണ് ഈ പദ്ധതിക്ക് കരുത്തുപകരുന്നത്.

പ്രമുഖ കിഡ്നി ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ ഫിറോസ് അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഠിന പ്രയത്നത്തിലൂടെ വടക്കൻ കേരളത്തിന്റെ ആരോഗ്യ ഭൂപടത്തിൽ നിർണായക പേരായി മാറിയ കിംസ് ശ്രീചന്ദ് ആശുപത്രിക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ലോകോത്തര സംവിധാനങ്ങൾ ഒരു കുടക്കീഴിൽ എത്തിച്ചത് ഒരു നാടിനൊന്നാകെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള കിംസ് ശ്രീചന്ദ് 'ജീവനം' പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറും കണ്ണൂർ വാരിയേഴ്‌സ് ടീം ഉടമയും എച്ച് കെ ഗ്രൂപ്പ് ചെയർമാനുമായ ഡോ എം പി ഹസ്സൻ കുഞ്ഞി നിർവഹിച്ചു.
ഈ സംരംഭത്തെക്കുറിച്ച് കിംസ് കേരള ക്ലസ്റ്റർ ഡയറക്ടർ & കോ ഫൗണ്ടർ ഫർഹാൻ യാസിൻ അഭിപ്രായപ്പെട്ടു, 'ആരോഗ്യകേരളം ഉറ്റുനോക്കുന്ന മറ്റൊരു മികച്ച മാതൃകയ്ക്ക് വീണ്ടും കൃഷ്ണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടക്കം ഇടുകയാണ്'.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ. അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: KIMS Sreechand Kannur opened North Kerala's first Robotic Renal Transplant Centre.
#KIMSSreechand #RoboticTransplant #KannurHealth #RenalTransplant #KeralaNews #Healthcare
