കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്തും വാക്സിന്‍ ക്ഷാമം; മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന് ആശങ്ക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.04.2021) കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്സിന്‍ മാത്രം. അതുകൊണ്ടുതന്നെ മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന് ആരോഗ്യവകുപ്പിന് ആശങ്ക. ഞായറാഴ്ച മുതല്‍ വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കാനിരിക്കെയാണ് വാക്സിന്‍ ക്ഷാമമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്തും വാക്സിന്‍ ക്ഷാമം; മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന് ആശങ്ക
Aster mims 04/11/2022 നിലവില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കി വരുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര ഉള്‍പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും, ഉത്പാദനത്തിന് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

ഞായറാഴ്ച മുതല്‍ നാലുദിവസം രാജ്യത്ത് വാക്സിന്‍ ഉത്സവ് ആയി ആചരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും വാക്സിന്‍ ക്ഷാമമുണ്ടെന്ന വിവരം പുറത്തുവരുന്നത്.

Keywords:  Vaccine shortage in the state as Covid spreads; Concerns that mega camps will fail, Thiruvananthapuram, News, Maharashtra, COVID-19, Health, Health and Fitness, Prime Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia