വാക്‌സിന്‍ ഫലപ്രദം; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
Mar 4, 2021, 18:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.03.2021) സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച, സെപ്റ്റംബര്‍ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഫലപ്രദമാണ്. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉള്‍പെടെ കോവാക്‌സിന്‍ ഫലപ്രദമാണെന്നും വാക്‌സിനേഷന്‍ നടപടികള്‍ സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിന്‍ പോര്‍ടലില്‍ 15 ദിവസത്തെ വാക്‌സിനേഷന്‍ സെഷനുകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പെടുത്തും. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ കിഫ്ബിക്കെതിരെ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണ്. ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചു. കിഫ്ബിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതിനാല്‍ ഇഡിയെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Vaccine is effective; Number of Covid patients in the state has come down by 13 per cent in a week, says CM, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
