ജിമി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ ക്യാമ്പില്‍ വാക്‌സിനെടുക്കാനെത്തിയവരുടെ നീണ്ട തിരക്ക്; വരി നില്‍ക്കുന്നതിനിടെ വയോധികന്‍ തളര്‍ന്നുവീണു; രജിസ്‌ട്രേഷന് എത്തിയ പലര്‍ക്കും ടോകണ്‍ കിട്ടിയില്ലെന്ന് പരാതി
Apr 30, 2021, 14:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.04.2021) തിരുവനന്തപുരത്തെ ജിമി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ ക്യാമ്പില്‍ വാക്‌സിനെടുക്കാനെത്തിയവരുടെ നീണ്ട തിരക്ക്. വരി നില്‍ക്കുന്നതിനിടെ വയോധികന്‍ തളര്‍ന്നുവീണു. ഇദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. സ്‌പോട് രജിസ്‌ട്രേഷന് വരി നില്‍ക്കുമ്പോഴാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം രജിസ്‌ട്രേഷന് എത്തിയ പലര്‍ക്കും ടോകണ്‍ കിട്ടിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വരിനിന്ന എല്ലാവര്‍ക്കും ടോകണ്‍ വിതരണം ചെയ്തതായി പൊലീസ് അറിയിച്ചു. സ്‌പോട് രജിസ്‌ട്രേഷന്‍ ചെയ്ത 1000 പേര്‍ക്ക് വെള്ളിയാഴ്ച വാക്‌സിന്‍ നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. വ്യാഴാഴ്ച 2600 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. മെഗാ വാക്‌സിന്‍ ക്യാമ്പ് നടക്കുന്ന ജിമി ജോര്‍ജ് സ്റ്റേഡിയത്തില്‍ വന്‍ ജനത്തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലും അനുഭവപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് വരിനിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണ സംഭവം റിപോര്‍ട് ചെയ്തിരുന്നു.
Keywords: Vaccine camp in Thiruvananthapuram crowded; Old man fainted, Thiruvananthapuram, News, Health, Health and Fitness, Complaint, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
