വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് എളുപ്പത്തില്‍ തിരുത്താം; ഒരേയൊരു അവസരം; ചെയ്യേണ്ടത് ഇത്രമാത്രം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.07.2021) കോവിഡ്-19 വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് ഇനി എളുപ്പത്തില്‍ തിരുത്താം. വാക്സിനേഷന്‍ ഫൈനല്‍ സെര്‍ടിഫികെറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച് നമ്പരും തീയതിയും ഉള്‍പെട്ട സെര്‍ടിഫികെറ്റ് ഇപ്പോള്‍ ലഭ്യമായി തുടങ്ങി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. 

നേരത്തെ ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച് നമ്പരും തീയതിയുമായിരുന്നു ലഭിച്ചിരുന്നത്. ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്സിനേഷന്‍ സെര്‍ടിഫികെറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താനും സാധിക്കും.

സെര്‍ടിഫികെറ്റിലെ വിവിധ പ്രശ്നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. കോവിന്‍ വെബ്സൈറ്റില്‍ ലഭ്യമായിരുന്ന സെര്‍ടിഫികെറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്പോര്‍ട് നമ്പര്‍ ഉള്‍പെടെയുള്ളവ വച്ചുള്ള സെര്‍ടിഫികെറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ കോവിന്‍ വെബ്സൈറ്റില്‍ നിന്നുതന്നെ ഈ സെര്‍ടിഫികെറ്റില്‍ തിരുത്ത് വരുത്താനും പാസ്പോര്‍ട് നമ്പര്‍ ചേര്‍ക്കാനും സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം


കോവിഡ്-19 സെര്‍ടിഫികെറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.

സെര്‍ടിഫികെറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?


ആദ്യമായി കോവിന്‍ വെബ്സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒ ടി പി ക്ലിക് ചെയ്യുക. ലഭിക്കുന്ന ഒ ടി പി നമ്പര്‍ അവിടെ ടൈപ് ചെയ്ത് ക്ലിക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വരും. സെര്‍ടിഫികെറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സെര്‍ടിഫികെറ്റ്, മെര്‍ജ് മൈ മള്‍ടിപിള്‍ ഡോസ്, ആഡ് മൈ പാസ്പോര്‍ട് ഡീറ്റേല്‍സ്, റിപോര്‍ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

സെര്‍ടിഫികെറ്റില്‍ തെറ്റ് തിരുത്താന്‍


പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സെര്‍ടിഫികെറ്റ് ക്ലിക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.

വെവ്വേറെ രണ്ട് ആദ്യ ഡോസ് പ്രൊവിഷണല്‍ സെര്‍ടിഫികെറ്റ് ലഭിച്ചാല്‍

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സെര്‍ടിഫികെറ്റ് ലഭിച്ചവര്‍ ഫൈനല്‍ സെര്‍ടിഫികെറ്റിനായി മെര്‍ജ് മൈ മള്‍ടിപിള്‍ ഡോസില്‍ ക്ലിക് ചെയ്ത ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സെര്‍ടിഫികെറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.

പാസ്പോര്‍ട് നമ്പര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്പോര്‍ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് പാസ്പോര്‍ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.

മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സെര്‍ടിഫികെറ്റെടുത്തിട്ടുണ്ടെന്ന് അകൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപോര്‍ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

ബാച്ച് നമ്പരുള്ള ഫൈനല്‍ സെര്‍ടിഫികെറ്റ് ലഭിക്കാന്‍

വാക്സിന്‍ നല്‍കിയ തീയതിയും ബാച് നമ്പരും ഉള്ള ഫൈനല്‍ സെര്‍ടിഫികെറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഒ ടി പി നമ്പര്‍ നല്‍കി വെബ് സൈറ്റില്‍ കയറുക. അപ്പോള്‍ അകൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സെര്‍ടിഫികെറ്റ് ക്ലിക് ചെയ്ത് സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു മൊബൈല്‍ നമ്പരില്‍ നിന്നും നാലുപേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.

സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Aster mims 04/11/2022
വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് എളുപ്പത്തില്‍ തിരുത്താം; ഒരേയൊരു അവസരം; ചെയ്യേണ്ടത് ഇത്രമാത്രം!

Keywords:  Vaccination certificate can be easily corrected, Thiruvananthapuram, News, Health, Health and Fitness, Website, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia