ആരോഗ്യവകുപ്പില്‍ 1,286 അസിസ്റന്റ് സര്ജന്മാരെ നിയമിച്ചു; കാസര്‍കോട്ടെ ഒഴിവുകള്‍ നികത്തിയില്ല
Jan 11, 2013, 19:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന്മാരുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി 1,286 പേരെ നിയമിച്ചു. എന്നാല്‍. കാസര്‍കോഡ് ജില്ലയിലെ 18 അസിസ്റ്റന്റ് സര്ജന്മാരുടെ ഒഴിവുകള്‍ നികത്തിയില്ല. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
പി.എസ്.സി റാങ്ക് ലിസറ്റില്‍ നിന്നാണ് 768 അസിസ്റ്റന്റ് സര്ജന്മാരെ നിയമിച്ചത്. എന്‍.ആര്.എച്ച്.എം മുഖേന 518 പേര്‍ക്കും നിയമനം നല്കി. ഇതില്‍ 428 പേര് ഇതിനകം ജോലിയില്‍ പ്രവേശിച്ചു. നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്നും മുഴുവന്‍ പേരെയും നിയമിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു.
ഭാവിയിലെ ഒഴിവുകള്‍ മുന്‍കൂട്ടികണ്ട് എമര്‍ജന്‍സി റിക്രൂട്ട്മെന്റിന് പി.എസ്.സി ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പി.എസ്.സി അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍വ്വീസിലുള്ള, പി.ജി യോഗ്യത നേടിയ ഡോക്ടര്‍മാരെ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്പെഷ്യാലിറ്റി ഡോകടര്‍മാരുടെ 135 ഒഴിവുകള്‍ ഓപ്ഷന് വാങ്ങി ഒരു മാസത്തിനകം നികത്തും. എന്‍.ആര്.എച്ച്.എം മുഖേന നിയമിക്കുന്ന ആയുര്‍വേദ ഡോക്ടര്‍മാരുടെ ശമ്പളം 20,740 ല്‍ നിന്നും 26,000 ആക്കി വര്‍ധിപ്പിച്ചു. അലോപ്പതി ഡോക്ടര്‍മാരുടെ ശമ്പളം നേരത്തെ വര്‍ധിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളെയും ഓരോ ജില്ലയിലെയും രണ്ട് സി.എച്ച്.സി കളെയും രണ്ട് പി.എച്ച്.സി കളെയും പദ്ധതിയില്‍പ്പെടുത്തി.

Keywords: Kerala, Thiruvananthapuram, Health, Malayalam News, Vacancies, Kasaragod, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.