ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്‌റ്റോക്ക് ഹോം: അമ്മ. ഈ രണ്ടക്ഷരത്തിന്റെ അര്‍ഥവും വ്യാപ്തിയും നിര്‍വചിക്കാനാവില്ല. ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സ്വീഡനിലെ രണ്ട് അമ്മമാര്‍. തങ്ങളുടെ ഗര്‍ഭപാത്രം സ്വന്തം മക്കള്‍ക്ക് നല്‍കിയാണ് ഇരുവരും അനശ്വര അമ്മമാരായത്. ലോകത്ത് ആദ്യമായാണ് അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് മാറ്റിവയ്ക്കുന്നത്.
ഗര്‍ഭപാത്ര മാറ്റ ശസ്ത്രക്രിയ വിജയിച്ചതായി സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. സാള്‍ഗ്രെന്‍സ്‌കയിലെ സര്‍വ്വകലാശാലാ ആശുപത്രിയില്‍ രണ്ട് സ്ത്രീകളാണ് അവരുടെ ഗര്‍ഭപാത്രം മക്കള്‍ക്ക് നല്‍കിയത്. ആദ്യ ഗര്‍ഭമാറ്റ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞവര്‍ഷം തുര്‍ക്കിയിലാണ്. എന്നാല്‍, താന്‍ പിറന്ന ഗര്‍ഭപാത്രം തന്നെ ഒരു സ്ത്രീ ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്. മുപ്പതുവയസ്‌സ് പിന്നിട്ട രണ്ട് യുവതികളാണ് അമ്മമാരുടെ ഗര്‍ഭപാത്രം ഏറ്റുവാങ്ങിയത്. ഇതില്‍ ഒരു യുവതിക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. രണ്ടാമത്തെ യുവതിയുടേത് നേരത്തെ നീക്കംചെയ്തതാണ്.
ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളുടെ പേര് സര്‍വ്വകലാശാല പുറത്തുവിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച യുവതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ഒരുവര്‍ഷത്തിനുശേഷം കൃത്രിമമാര്‍ഗ്ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് വിജയകരമാണെങ്കിലും ഇവര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചില്ലെങ്കില്‍ ചികിത്സ ലക്ഷ്യം കണ്ടുവെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പത്തോളം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.

Keywords: World, health, Uterus, Transplant, Daughters, Mothers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.