Monkeypox | അമേരികയില്‍ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങള്‍, പടരുന്നതെങ്ങനെ, എല്ലാം അറിയാം
May 19, 2022, 14:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) അമേരികയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് പോയ ഒരാള്‍ക്ക് രോഗം ബാധിച്ചതായി ബുധനാഴ്ച വ്യക്തമായതായി അധികൃതർ അറിയിച്ചു. യൂറോപില്‍ കഴിഞ്ഞയാഴ്ച ഡസന്‍ കണക്കിന് കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരാത്ത ഒരു അപൂര്‍വ വൈറല്‍ അണുബാധയാണ് കുരങ്ങുപനിയെന്ന് യുകെ ഹെല്‍ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച് എസ് എ) പറഞ്ഞു. ആളുകള്‍ക്കും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കും എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍ രോഗം ഗുരുതരമാകാം.
കുരങ്ങുപനി ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരില്ലെന്നും അപകടസാധ്യത വളരെ കുറവാണെന്നും ' യു കെ എച് എസ് എയിലെ ക്ലിനികല്‍ ആന്‍ഡ് എമര്‍ജിംഗ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ഡോ. കോളിന്‍ ബ്രൗണ്‍ നേരത്തെ പറഞ്ഞിരുന്നു. 'ഞങ്ങള്‍ ദേശീയ ആരോഗ്യ സുരക്ഷ, യു കെ എച് എസ് എ എന്നിവയുമായി ചേര്‍ന്ന് അണുബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് കേസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികളുമായി ബന്ധപ്പെടുകയും അവരെ നിരീക്ഷിക്കികയും ഉപദേശം നല്‍കുകയും ചെയ്യുകയാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്ന് പിടിപെട്ട പകര്‍ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗിയെ സ്‌പെഷ്യലിസ്റ്റ് ഐസൊലേഷന്‍ യൂണിറ്റില്‍ വിദഗ്ധര്‍ ചികിത്സിക്കുകയാണെന്ന് ഗൈസ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ പകര്‍ചവ്യാധി കണ്‍സള്‍ടന്റ് ഡോ. നികോളാസ് പ്രൈസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, യു കെ എച് എസ് എ വിദഗ്ധര്‍ ഇൻഗ്ലണ്ടിന്റെ നാഷനല്‍ ഹെല്‍ത് സര്‍വീസുമായി (എന്‍ എച് എസ്) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരങ്ങളും ആരോഗ്യ ഉപദേശങ്ങളും നല്‍കാന്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയേക്കാവുന്ന ആളുകളെ ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയിലേക്കുള്ള വിമാനത്തില്‍ രോഗിയുടെ അടുത്ത് യാത്ര ചെയ്ത നിരവധി യാത്രക്കാരുമായി ബന്ധപ്പെടുന്നുണ്ട്. പനി, തലവേദന, പേശിവേദന, നടുവേദന, ലിംഫ് നോഡുകള്‍ വീര്‍ക്കുക, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഒരു ചുണങ്ങു ഉണ്ടാകാം, പലപ്പോഴും മുഖത്ത് തുടങ്ങി, പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് വ്യാപിക്കും.
രോഗം ബാധിച്ച ഒരാളുമായി അടുത്തിടപഴകുമ്പോള്‍ പകരാം. പൊട്ടിയ ചര്‍മം, ശ്വാസനാളം അല്ലെങ്കില്‍ കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായ എന്നിവയിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കാം. പടിഞ്ഞാറന്‍, മധ്യ ആഫ്രികയിലെ ചില ഭാഗങ്ങളില്‍ രോഗബാധയുള്ള വന്യമൃഗങ്ങളില്‍ നിന്നാണ് അണുബാധ പിടിപെടാന്‍ സാധ്യതയെന്നും എലി വഴിയാണ് ഇത് പടരുന്നതെന്നും എന്‍ എച് എസ് വിശദീകരിച്ചു.
മുന്‍കരുതല്‍ എന്ന നിലയില്‍, രോഗബാധിതനായ യാത്രക്കാരന്റെ സമീപത്തുള്ളവരെ നിരീക്ഷിക്കുമെന്നും രോഗിക്ക് സുഖം പ്രാപിച്ചാല്‍ സഹയാത്രികര്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാനാകുമെന്നും എന്‍ എച് എസ് പറഞ്ഞു. യുകെയില്‍ കുരങ്ങുപനി വൈറസ് ആദ്യമായി രേഖപ്പെടുത്തിയത് 2018 ലാണ്, അതിനുശേഷം നിരവധി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read:
Keywords: US confirms first case of Monkeypox: What is the virus and what are its symptosm, International, America, Washington, Europe, Case, Hospital, UK, Health, Virus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.