Health | ഗർഭകാലത്ത് അലട്ടുന്ന ശത്രു, മൂത്രാശയ അണുബാധ! ശ്രദ്ധിക്കുക ഇവയെല്ലാം 

 
urinary tract infections in pregnancy

Representational Image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗർഭകാലത്ത് ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ മൂത്രാശയത്തിന്റെ പ്രതിരോധശേഷി കുറയാൻ ഇടയാക്കും. ഇത് ബാക്ടീരിയ വളരാനും അണുബാധ ഉണ്ടാകാനും കാരണമാകുന്നു.

ന്യൂഡൽഹി: (KVARTHA) ഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നാണ്. എന്നാൽ, ഈ സുന്ദര നിമിഷങ്ങളിൽ ചില അസ്വസ്ഥതകളും അനുഭവപ്പെടാം. അതിൽ പ്രധാനമായ ഒന്നാണ് മൂത്രാശയ അണുബാധ. ഗർഭകാലത്ത് ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ മൂത്രാശയത്തിന്റെ പ്രതിരോധശേഷി കുറയാൻ ഇടയാക്കും. ഇത് ബാക്ടീരിയ വളരാനും അണുബാധ ഉണ്ടാകാനും കാരണമാകുന്നു.

Aster mims 04/11/2022

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഗർഭിണികൾ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് 13 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം മൂത്രാശയത്തെ ശുദ്ധമായി സൂക്ഷിക്കുകയും ബാക്ടീരിയ വളരുന്നത് തടയുകയും ചെയ്യുന്നു. പലപ്പോഴും മൂത്രമൊഴിക്കാൻ മടിക്കുന്നത് കൊണ്ടോ, സമയമില്ലാത്തത് കൊണ്ടോ വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. എന്നാൽ ഈ ശീലം മൂത്രാശയ അണുബാധയ്ക്ക് കാരണമാകും.

കൂടാതെ ശുചിത്വവും പ്രധാനമാണ്. മൂത്രമൊഴിച്ച ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുന്നിൽ നിന്ന് പിന്നിലേക്ക് തുടച്ചുകൊണ്ട് ശുചിയാക്കുക. വൃത്തിയുള്ള അടിവസ്ത്രങ്ങൾ ധരിക്കുക. നനവുള്ള അടിവസ്ത്രങ്ങൾ അധികനേരം ധരിക്കുന്നത് ഒഴിവാക്കുക. അലക്കി ഉണക്കിയെടുത്ത അടിവസ്ത്രങ്ങൾ പോലും നനവുണ്ടെങ്കിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

നിരന്തരമായ അണുബാധ പൊതുവെ എല്ലാവർക്കും പ്രശ്നമാണെങ്കിലും ഗർഭ കാലത്തെ മൂത്രാശയ അണുബാധ കൂടുതൽ അപകടകരമാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ ഒരു ലക്ഷണവും ഇല്ലാതെ തന്നെ അണുബാധ ഉണ്ടാകാം. ഇത് ഗർഭം അലസൽ, കുഞ്ഞിന് തൂക്കം കുറയുക, മാസം തികയാതെ പ്രസവം എന്നീ ഗുരുതര സങ്കീർണതകൾക്ക് കാരണമായേക്കാം.

എന്തു ചെയ്യണം?

ഗർഭകാലത്ത് ഇടയ്ക്കിടെ മൂത്ര പരിശോധന നടത്തുക. അടിവയറ്റിൽ വേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia