ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; അക്രമികള്‍ക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവു ശിക്ഷ; 8 ലക്ഷം രൂപവരെ പിഴ; വാഹനങ്ങള്‍ തകര്‍ത്താല്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.04.2020) ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ആരോഗ്യ പ്രര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും.

ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷയാണ് ഇതില്‍ വ്യവസ്ഥ ചെയ്യുന്നത്. എട്ടു ലക്ഷം രൂപവരെ പിഴയും ഈടാക്കും. വാഹനങ്ങള്‍ തകര്‍ത്താല്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും.

 ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; അക്രമികള്‍ക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവു ശിക്ഷ; 8 ലക്ഷം രൂപവരെ പിഴ; വാഹനങ്ങള്‍ തകര്‍ത്താല്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളില്‍ നിന്ന് ഈടാക്കും

ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം ഇനിമുതല്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമേ ഉണ്ടാകൂ. തിങ്കള്‍, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളില്‍ ആയിരിക്കും വാര്‍ത്താ സമ്മേളനം നടക്കുക.

Keywords:  Upto 7 years in jail for attacking Covid warriors, govt brings in ordinance, New Delhi, News, Health & Fitness, Health, Insurance, Cabinet, Vehicles, Press meet, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia