Bizarre | 'കുടുംബത്തില്‍ നിരന്തരം ആരോഗ്യ പ്രശ്‌നങ്ങള്‍, എത്ര പ്രാര്‍ഥിച്ചിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം മാറുന്നില്ല'; ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തെന്ന സംഭവത്തില്‍ 27 കാരന്‍ അറസ്റ്റില്‍
May 26, 2022, 13:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നോയിഡ: (www.kvartha.com) കുടുംബത്തിന്റെ അനാരോഗ്യത്തില്‍ അസ്വസ്ഥനായ യുവാവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതായി റിപോര്‍ട്. സംഭവത്തില്‍ 27 കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ല സ്വദേശിയായ ഇയാളെ നോയിഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുടുംബത്തില്‍ നിരന്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതില്‍ ദൈവത്തോട് വൈരാഗ്യം തോന്നിയ വിനോദ് കുമാര്‍(27) ആണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തത്. സംഭവം അന്വേഷിച്ച് പ്രതിയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
താന്‍ ദൈവത്തോട് പ്രാര്‍ഥിച്ചെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി. ഇതാണ് വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ തകര്‍ത്തത്. പ്രതിക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം 295 (ആരാധനാലയം അശുദ്ധമാക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ പൂജാരി ഇല്ലെന്നും പരാതിയില്‍ നടപടിയെടുക്കുമെന്നും മുന്‍കരുതല്‍ നടപടിക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

