ആരാധനാലയങ്ങളില്‍ അഞ്ചിലേറെ പേര്‍ പാടില്ല; കോവിഡ് വിലക്കുമായി യുപി സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 11.04.2021) നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ വരാനിരിക്കെ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി യുപി സര്‍കാര്‍. മത കേന്ദ്രങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് സര്‍കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവിലെ ലോക് ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
Aster mims 04/11/2022

4000 ഐ സി യു കിടക്കകള്‍ ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇതില്‍ 2000 കിടക്കകള്‍ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകള്‍ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിര്‍ദേശം. കൂടാതെ കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ആരാധനാലയങ്ങളില്‍ അഞ്ചിലേറെ പേര്‍ പാടില്ല; കോവിഡ് വിലക്കുമായി യുപി സര്‍കാര്‍


ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.

Keywords:  News, National, India, Uttar Pradesh, COVID-19, Trending, Health, Health and Fitness, Yogi Adityanath, UP Restricts Gatherings At Religious Places Amid COVID-19 Surge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia